ലഖ്‌നോ: ഉന്നാവ് പെണ്‍കുട്ടിയുടെ മരണം, പ്രതിഷേധം അലയടിയ്ക്കുന്നു. ഉന്നാവില്‍ ബലാത്സംഗക്കേസ് പ്രതികള്‍ തീകൊളുത്തി കൊലചെയ്ത പെണ്‍കുട്ടിയുടെ വീട് യു.പി മന്ത്രിമാര്‍ സന്ദര്‍ശിക്കുന്നതില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. രംഗത്തെത്തി. ഇതോടെ വീടിന് മുന്നില്‍ പൊലീസും നാട്ടുകാരും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി.
രണ്ട് മന്ത്രിമാരെയാണ് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചുമതലപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ കൊലപാതകത്തില്‍ സര്‍ക്കാറിനെതിരെ ഉയരുന്ന ജനരോഷം തണുപ്പിക്കാനായാണ് മന്ത്രിമാരായ കമല്‍ റാണി വരുണ്‍, സ്വാമി പ്രസാദ് മൗര്യ എന്നിവരെ പെണ്‍കുട്ടികളുടെ കുടുംബാംഗങ്ങളെ കാണാന്‍ ചുമതലപ്പെടുത്തിയത്.
പെണ്‍കുട്ടിയുടെ മരണത്തില്‍ ഏറെ ദു:ഖമുണ്ടെന്നും കേസ് ഫാസ്റ്റ് ട്രാക്ക് കോടതി പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. പ്രതികള്‍ക്ക് ബി.ജെ.പിയുമായി അടുത്ത ബന്ധമുണ്ടെന്നും അതിനാലാണ് ഇവര്‍ക്കെതിരെ നേരത്തെ നടപടി വൈകിയതെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആരോപിച്ചിരുന്നു.
Post Your Comments