ഉന്നാവ്: തീ കൊളുത്തി കൊലപ്പെടുത്തിയ ഉന്നാവിലെ പെണ്‍കുട്ടിയുടെ സംസ്‌കാരം ഇന്ന് ഭാട്ടന്‍ ഖേഡായിലെ വീട്ടില്‍ നടക്കും. പ്രതികള്‍ തീ കൊളുത്തി കൊന്ന ബലാല്‍സംഗത്തിന് ഇരയായ 23 കാരിയുടെ മൃതദേഹം ഇന്നലെ രാത്രി 9 മണിയോടെ വീട്ടില്‍ എത്തിച്ചിരുന്നു. മജിസ്ട്രേറ്റ് ദേവീന്ദര്‍ കുമാര്‍ പാണ്ടേ, ഉന്നാവ് എസ് പി വിക്രാന്ത് വീര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറിയത്.
Read Also : ഉന്നാവോ കേസ്: മരിച്ച യുവതിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് യോഗി സർക്കാർ
റായ്ബറേലിയിലെ വിചാരണ കോടതിയിലേക്ക് പോകാന്‍ റയില്‍വേ സ്റ്റേഷനില്‍ എത്തിയ യുവതിയെ ബലാല്‍സംഗകേസിലെ പ്രതിയായ ശിവം ത്രിവേദിയുടെ നേതൃത്വത്തില്‍ എത്തിയ 5 അംഗ സംഘം തട്ടിക്കൊണ്ടു പോയി മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തുകയായിരുന്നു. 90 ശതമാനത്തിലേറെ പൊള്ളലേറ്റ യുവതി വെള്ളിയാഴ്ച രാത്രിയാണ് ഡല്‍ഡഹി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ മരണത്തിനു കിഴടങ്ങിയത്
അതേസമയം, പെണ്‍കുട്ടിയ്ക്ക് നേരെയുണ്ടായ അക്രമത്തില്‍ കാജ്യത്ത് വലിയ വ്രക്ഷോഭങ്ഹളും പ്രതിഷേധങ്ങളുമാണ് മടക്കുന്നത്. തെലുങ്കാന സംഭവം കെട്ടടങ്ങും മുമ്പേയാണ് സമാനമായ ഈ സംഭവവും ഉണ്ടായതെന്നതിന്റെ ഞെട്ടലിലാണ് രാജ്യം
Post Your Comments