ഡൽഹി : ഉന്നാവോ കേസ് നാളെ സുപ്രീം കോടതി പരിഗണിക്കും. പെൺകുട്ടി നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് ചീഫ് ജസ്റ്റിസ് പരിഗണിക്കുന്നത്. അതേസമയം കേസിൽ സിബിഐ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. എംഎൽഎ കുൽദീപ് സിംഗ് സെൻഗറിനും മറ്റ് പത്ത് പേർക്കും എതിരെയാണ് കേസ്.അരുൺ സിംഗ് എന്നയാളെയും കേസിൽ സിബിഐ പ്രതി ചേർത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് ഉന്നാവോ പീഡനക്കേസിലെ ഇരയും ബന്ധുക്കളും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. പെൺകുട്ടിയുടെയും അമ്മയുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്. കുല്‍ദീപ് സിംഗ് സെംഗറില്‍നിന്ന് ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് കുടുംബാഗംങ്ങള്‍ 35 പരാതികള്‍ പോലീസിന് നല്‍കിയെങ്കിലും ഒന്നില്‍പ്പോലും കേസ് രജിസ്റ്റര്‍ ചെയ്തില്ലെന്ന് ഇംഗ്ലീഷ് ദിനപത്രം ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
പെണ്‍കുട്ടിയുടെ കുടുംബം 33 പരാതികള്‍ ലോക്കല്‍ പോലീസിന് നല്‍കിയതായി ഉന്നാവോ എസ്പി എംപി വെര്‍മ സ്ഥിരീകരിച്ചു. എന്നാല്‍, പരാതികളില്‍ കഴമ്പില്ലാത്തതാണ് അന്വേഷിക്കാതിരിക്കാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, പരാതി ലഭിച്ചിട്ടും കേസെടുക്കാത്ത ലോക്കല്‍ പോലീസിനെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നും ലക്നൗ റേഞ്ച് ഐജിപി എസ്കെ ഭഗത് വ്യക്തമാക്കി. പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതികള്‍ വീണ്ടും പരിശോധിക്കാനും അദ്ദേഹം ജില്ലാ പോലീസിന് നിര്‍ദേശം നല്‍കി.
Post Your Comments