ന്യൂഡൽഹി: വിവിധ രാജ്യങ്ങളുടെ മുഖ്യ നേട്ടങ്ങൾ വിവരിക്കുന്ന ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പുറത്തു വിട്ടു. വാര്‍ഷിക ഹ്യുമന്‍ ഡവലപ്‌മെന്റ് ഇന്‍ഡക്‌സിലാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, വരുമാനം എന്നീ ഘടകങ്ങളുപയോഗിച്ച് തയ്യാറാക്കിയ ഇന്‍ഡക്‌സില്‍, ബ്രിട്ടന്‍ 15-ാം സ്ഥാനത്തും അമേരിക്ക 16-ാം സ്ഥാനത്തുമാണ്. ഇന്ത്യയാകട്ടെ 129-ാം സ്ഥാനത്തും. ഏറ്റവും പണക്കാരായ ജനത ഖത്തറിലാണ്. ഒരാളുടെ വാര്‍ഷിക വരുമാനം 83,600 പൗണ്ടാണ്. ലോകത്തേറ്റവും സന്തുഷ്ടമായ ജീവിതം നയിക്കുന്നത് നോര്‍വെക്കാരെന്നാണ് ഐക്യരാഷ്ട്രസഭ പറയുന്നത്. രണ്ടാം സ്ഥാനത്ത് സ്വിറ്റ്‌സര്‍ലന്‍ഡും മൂന്നാമത് അയര്‍ലന്‍ഡുമാണ്. വാര്‍ഷിക ഹ്യുമന്‍ ഡവലപ്‌മെന്റ് ഇന്‍ഡക്‌സിലാണ് ഈ കണക്കുകള്‍.
ഏറ്റവും മികച്ച വിദ്യാഭ്യാസ സൗകര്യം കിട്ടുന്നത് ഓസ്‌ട്രേലിയയിലും ജര്‍മനിയിലുമാണ്. ഏറ്റവും കൂടുതല്‍ കാലം പഠനത്തിനുപയോഗിക്കുന്ന രാജ്യം ഓസ്‌ട്രേലിയയാണ്. 22 വര്‍ഷം. ശരാശരി പഠന കാലയളവില്‍ ജര്‍മനിയാണ് മുന്നില്‍. 14 വര്‍ഷം. ഏറ്റവും കൂടുതല്‍ ആയുര്‍ദൈര്‍ഘ്യമുള്ളത് ഹോങ്കോങ്ങിലാണ്. 85 വര്‍ഷം. ആഗോളറാങ്കിങ്ങില്‍ അഞ്ചാമതെത്താനും ഹോങ്കോങ്ങിനായി. എന്നാല്‍, ചൈന ആഗോള റാങ്കിങ്ങില്‍ 85-ാം സ്ഥാനത്താണുള്ളത്.
ALSO READ: സൗദിയിൽ ലോട്ടറി നിര്‍മാണ കേന്ദ്രം നടത്തിയ പ്രവാസികൾ അറസ്റ്റിൽ
ബ്രിട്ടനില്‍ ആയുര്‍ദൈര്‍ഘ്യം 81 വര്‍ഷവും വിദ്യാഭ്യാസ കാലയളവ് 17 വര്‍ഷവും ശരാശരി പഠന കാലയളവ് 13 വര്‍ഷവുമാണ്. ശരാശരി വരുമാനം 30,000 പൗണ്ടും. അമേരിക്കയില്‍ ആയുര്‍ദൈര്‍ഘ്യം 79 വയസ്സാണ്. വിദ്യാഭ്യാസ കാലയളവ് 16 വര്‍ഷവും ശരാശരി പഠന കാലയളവ് 13 വര്‍ഷവും ശരാശരി പ്രതിശീര്‍ഷ വരുമാനം 42,600 പൗണ്ടുമാണ്. 2017-ലെ ഹ്യൂമന്‍ ഇന്‍ഡക്‌സില്‍ 130-ാം സ്ഥാനത്തായിരുന്ന ഇന്ത്യ, ഇക്കുറി ഒരു സ്ഥാനം മെച്ചപ്പെടുത്തി 129-ാം സ്ഥാനത്തേക്ക് കയറി.
Post Your Comments