Latest NewsNewsIndia

കൂട്ടത്തിൽ നിന്നിട്ട് കാലു വാരുന്നത് തന്റെ സ്ഥിരം ശൈലിയാണെന്ന് ബിജെപിക്കാരെ വീണ്ടും ബോധിപ്പിക്കുകയാണ് ഉദ്ധവ് താക്കറെ; പൗരത്വ ഭേദഗതി ബില്ലിനെ ആദ്യം പിന്തുണച്ച താക്കറെ മലക്കം മറിഞ്ഞു

മുംബൈ: പൗരത്വ ഭേദഗതി ബില്ലിനെ പിന്തുണച്ച മഹാരാഷ്ട്ര മുഖ്യ മന്ത്രി ഉദ്ധവ് താക്കറെ മണിക്കൂറുകള്‍ക്കു ശേഷം തന്റെ തീരുമാനം മാറ്റിയിരിക്കുകയാണ്. രാജ്യസഭയില്‍ പൗരത്വ ഭേദഗതി ബില്ലിനെ പിന്തുണയ്ക്കില്ലെന്ന് ശിവസേന പാര്‍ട്ടി അധ്യക്ഷനും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കെറെ വ്യക്തമാക്കി. തന്റെ പുതിയ തീരുമാനത്തിലൂടെ കൂട്ടത്തിൽ നിന്നിട്ട് കാലു വാരുന്നത് തന്റെ സ്ഥിരം ശൈലിയാണെന്ന് ബിജെപിക്കാരെ വീണ്ടും ബോധിപ്പിക്കുകയാണ് ഉദ്ധവ് താക്കറെ.

കാര്യങ്ങളില്‍ വ്യക്തത വരുന്നതുവരെ പൗരത്വ ബില്ലിനെ പിന്തുണയ്ക്കില്ല എന്നാണ് ഉദ്ധവ് താക്കെറെ നിലപാട് മാറ്റിയത്. ബില്ലിനെ പിന്തുണയ്ക്കുന്നവര്‍ ഇന്ത്യയുടെ അടിത്തറ നശിപ്പിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശനമുന്നയിച്ചതിന് പിന്നാലെയാണ് താക്കറെ നിലപാടില്‍ മാറ്റം വരുത്തിയത്. സര്‍ക്കാര്‍ ബില്‍ രാജ്യസഭയിലേക്ക് കൊണ്ടുവരുമ്ബോള്‍ ബില്ലില്‍ മാറ്റങ്ങള്‍ വരുത്തണം, ലോക്സഭയില്‍ വോട്ടു ചെയ്ത രീതിയില്‍ രാജ്യസഭയില്‍ വോട്ട് ചെയ്യാന്‍ പറ്റില്ല എന്നും താക്കറെ പറഞ്ഞു.

ALSO READ: ദേശീയ പൗരത്വ ഭേദഗതി ബില്‍ ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്ക് എന്ത് ദോഷമാണ് ഉണ്ടാക്കുക എന്ന് മനസ്സിലാകുന്നില്ല; കെ പി സുകുമാരന്റെ നിരീക്ഷണം പ്രസക്തമായത്

രാഷ്ട്രീയ താല്‍ര്യം മുന്‍നിര്‍ത്തിയാണ് ബില്ലിനെ പിന്തുണയ്ക്കുന്നതെന്നായിരുന്നു ശിവസേനയുടെ ആദ്യ പ്രതികരണം. എന്നാല്‍ ശിവസേനക്കെതിരെ പരോക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തി. ‘പൗരത്വ ഭേദഗതി ബില്‍ ഇന്ത്യന്‍ ഭരണഘടനയ്ക്കെതിരായ ആക്രമണമാണ്. ഈ ആക്രമണത്തെ ആര് പിന്തുണച്ചാലും അത് രാഷ്ട്രത്തിന്റെ അടിത്തറ തകര്‍ക്കാനുള്ള ശ്രമമാണ്’ എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. ലോക്സഭ തിങ്കളാഴ്ച രാത്രി പാസാക്കിയ പൗരത്വ ഭേദഗതി ബില്‍ നാളെയാണ് രാജ്യസഭയിലെത്തുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button