KeralaLatest NewsNews

ആന്ധ്രായിൽ ഉള്ളിവാങ്ങാൻ വരിയിൽ നിന്ന വൃദ്ധൻ കുഴഞ്ഞു വീണു മരിച്ചു; സംഭവം രാഷ്ട്രീയ ചോദ്യമാക്കാൻ ടി ഡി പി പാർട്ടി

'ഉള്ളി വാങ്ങാന്‍ ക്യൂവില്‍ നില്‍ക്കുന്ന ഒരാള്‍ മരിച്ചു. എന്തുകൊണ്ടാണ് സര്‍ക്കാര്‍ ഇത് സംബന്ധിച്ച്‌ ഒരു പ്രസ്താവന പോലും പുറപ്പെടുവിക്കാത്തത്', ടി.ഡി.പി പ്രസിഡന്‍റ് എന്‍ ചന്ദ്രബാബു നായിഡു വിമർശിച്ചു.

അമരാവതി: ആന്ധ്രാപ്രദേശിൽ ഉള്ളി വാങ്ങാനായി വരിയിൽ അധിക നേരം കാത്തു നിന്ന വൃദ്ധൻ കാത്തിരിപ്പിനൊടുവിൽ കുഴഞ്ഞു വീണു മരിച്ചു. ആന്ധ്രയിലെ കൃഷ്ണ ജില്ലയിലെ ഗുഡിവാഡയില്‍ 55 വയസുകാരനായ സാംബയ്യ എന്ന വൃദ്ധനാണ് മരണമടഞ്ഞത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. എന്നാൽ, രാജ്യത്ത് ഉള്ളിയുടെ വില അധികരിക്കുന്ന പശ്ചാത്തലത്തിൽ മരണം രാഷ്ട്രീയ ആയുധമാക്കി മാറ്റുവാൻ തീരുമാനിച്ചിരിക്കുകയാണ്, ആന്ധ്രായിലെ മുഖ്യ പ്രതിപക്ഷമായ തെലുങ്ക് ദേശം പാർട്ടി.

ആന്ധ്രാ സംസ്ഥാന സര്‍ക്കാര്‍ ഉള്ളി കിലോക്ക് 25 രൂപ സബ്സിഡി നിരക്കില്‍ അനുവദിച്ചെങ്കിലും അത്, വളരെ പെട്ടെന്ന് തന്നെ അവസാനിച്ചിരുന്നു. ഇതേ തുടര്‍ന്നാണ്, സാംബയ്യ ഉള്ളി വാങ്ങാനായി മര്‍ക്കറ്റില്‍ എത്തി ക്യൂ നിന്നത്. ഇവിടെ വെച്ചു തന്നെ, അദ്ദേഹം കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. ഇയാളെ ആശുപത്രിയിലെത്തിക്കാന്‍ പ്രദേശവാസികള്‍ ശ്രമിച്ചെങ്കിലും സാംബയ്യ വഴിയില്‍ വച്ച്‌ മരിച്ചു.

ഹൃദയാഘാതത്തെത്തുടര്‍ന്നാണ് അദ്ദേഹം മരിച്ചതെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ഉച്ചകഴിഞ്ഞ് തെലുങ്കുദേശം പാര്‍ട്ടി വിഷയം നിയമസഭയില്‍ ഉന്നയിക്കാന്‍ ശ്രമിച്ചെങ്കിലും സ്പീക്കര്‍ അനുവദിച്ചില്ല. ‘ഉള്ളി വാങ്ങാന്‍ ക്യൂവില്‍ നില്‍ക്കുന്ന ഒരാള്‍ മരിച്ചു. എന്തുകൊണ്ടാണ് സര്‍ക്കാര്‍ ഇത് സംബന്ധിച്ച്‌ ഒരു പ്രസ്താവന പോലും പുറപ്പെടുവിക്കാത്തത്’, ടി.ഡി.പി പ്രസിഡന്‍റ് എന്‍ ചന്ദ്രബാബു നായിഡു വിമർശിച്ചു.

നിലവിൽ, സംസ്ഥാനത്ത് ഒരു കിലോ ഉള്ളിക്ക് 110-160 രൂപയാണ് വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button