ഭോപാൽ : വിവാഹിതയായ സ്ത്രീയെ കാണാന്‍ എത്തിയ യുവാവിന് നാട്ടുകാരുടെ ക്രൂര മർദ്ദനം. സ്ത്രീക്കു നേരെയും അതിക്രമമുണ്ടായി. മധ്യപ്രദേശിലെ ഭിന്ദ് ജില്ലയില്‍ സില്ലോളി ഗ്രാമത്തില്‍ ഡിസംബര്‍ നാലിനാണ് സംഭവം. സ്ത്രീയെ കാണാന്‍ വീട്ടിലെത്തിയ യുവാവിനെ മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. യുവാവിനൊപ്പം സ്ത്രീയെയും അന്യായമായി തടഞ്ഞു നിര്‍ത്തി നാട്ടുകാര്‍ ആക്രമിച്ചു. സ്ത്രീയെ മര്‍ദിക്കുകയും മുടി പിടിച്ച് വലിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.
Also read : പശ്ചിമ ബംഗാളില്‍ ബിജെപി പ്രവര്‍ത്തകരെ തൃണമൂല്‍ ഗുണ്ടകൾ തല്ലിച്ചതച്ചു; കൂടുതൽ വിവരങ്ങൾ ഇങ്ങനെ
സംഭവത്തില്‍ മൂന്ന് പേരെ പിടികൂടി. ദേഹോപദ്രവം ഏല്‍പ്പിച്ചത് അടക്കമുളള വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. അന്വേഷണം നടക്കുന്നതായും കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നും പോലീസ് പറഞ്ഞു. സ്ത്രീയുമായി യുവാവ് അടുപ്പത്തിലായിരുന്നുവെന്നും പോലീസ് പറയുന്നു. രണ്ടു കുട്ടികളുടെ അമ്മയായ ഈ സ്ത്രീയുടെ ഭര്‍ത്താവ് ജയ്പൂരിലാണ് ജോലി ചെയ്യുന്നത്.
Post Your Comments