ഏവരെയും അദ്‌ഭുതപെടുത്തുന്ന ഫീച്ചറുമായി ജി-മെയിൽ. മെയില്‍ അയക്കുമ്പോൾ ഇ-മെയിലുകളും അറ്റാച്ച് ചെയ്യാൻ സഹായിക്കുന്ന സംവിധാനമാണ് അവതരിപ്പിക്കാനൊരുങ്ങുന്നത്. നിലവിൽ ഒരു വ്യക്തിക്ക് പല സന്ദേശങ്ങളിലെ വിവരങ്ങള്‍ ഒന്നിച്ച് അയക്കണമെങ്കിൽ ഒരോ ഇ-മെയിലും ഫോര്‍വേഡ് ചെയ്താൽ മാത്രമേ സാധിക്കു.
Also read : വര്‍ഷാവസാനമായതോടെ മികച്ച ഓഫറുകളുമായി ജീപ്പ് : ഈ മോഡൽ വാഹനം സ്വന്തമാക്കാൻ സുവർണാവസരം
എന്നാല്‍ പുതിയ ഫീച്ചറിലൂടെ എല്ലാ സന്ദേശങ്ങളും ഒരൊറ്റ മെയിലിൽ അറ്റാച്ച് ചെയ്തു അയക്കുവാൻ സാധിക്കും. അതോടൊപ്പം തന്നെ ഒരോ അറ്റാച്ച്മെന്‍റിനും പ്രത്യേകമായി റിപ്ലേ ചെയ്യാനുള്ള സൗകര്യവും ലഭിക്കുന്നതാണ്. പുതിയ ബ്ലോഗ് പോസ്റ്റില്‍ ഫീച്ചറിനെ കുറിച്ച് ജിമെയിൽ വ്യക്തമാക്കുന്നുണ്ട്. ഉടന്‍ തന്നെ ഈ ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് എല്ലാവർക്കും ലഭ്യമായി തുടങ്ങുമെന്നാണ് സൂചന.
Post Your Comments