KeralaLatest NewsNews

വെള്ളാപ്പള്ളി കോടികളുടെ അഴിമതി നടത്തി; എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിക്കെതിരെ രൂക്ഷ വിമർശനവുമായി മാവേലിക്കര യൂണിയൻ പ്രസിഡന്റ്

ആലപ്പുഴ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കോടികളുടെ അഴിമതി നടത്തിയെന്ന് മാവേലിക്കര യൂണിയൻ പ്രസിഡന്റ് സുഭാഷ് വാസു. എസ്എൻ ട്രസ്റ്റിലും യൂണിയനിലും വെള്ളാപ്പള്ളി കോടികളുടെ അഴിമതി നടത്തിയെന്നാണ് വിമത പക്ഷത്തിന്റെ ആരോപണം. അതേസമയം, എല്ലാത്തിനും സമുദായം മറുപടി നല്‍കുമെന്ന് വെള്ളാപ്പള്ളി പ്രതികരിച്ചു.

സംഘടനയെ വെള്ളാപ്പള്ളി കുടുംബസ്വത്താക്കി മാറ്റിയെന്നും എസ്എൻഡിപിയിലും എസ്എൻ ട്രസ്റ്റിലും വൻ അഴിമതിയാണ് നടക്കുന്നതെന്നും സുഭാഷ് വാസു ആരോപിക്കുന്നു. സംസ്ഥാനത്തെ ഒട്ടുമിക്ക യൂണിയനുകളും വെള്ളാപ്പള്ളിയുടെയും തുഷാറിന്റെയും പ്രവർത്തനത്തിൽ കടുത്ത വിയോജിപ്പ് ഉള്ളവരാണെന്നും സുഭാഷ് വാസുവും അനുകൂലികളും പറയുന്നു.

ALSO READ: എസ്‌എന്‍ഡിപി യോഗമെന്ന സ്വന്തം കുഞ്ഞിനെ കൊല്ലാനാണ് ചിലരുടെ ശ്രമം; വിമർശനവുമായി വെള്ളാപ്പള്ളി

മുൻ ഡിജിപി ടി.പി.സെൻകുമാർ കൂടി വിമതപക്ഷത്ത് ഉണ്ടെന്നാണ് സൂചന. അതെസമയം സുഭാഷ് വാസുവിന്റെ നീക്കത്തെക്കുറിച്ച് കൂടുതല്‍ ഒന്നും പ്രതികരിക്കാൻ ഇല്ലെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കാര്യങ്ങൾ എങ്ങനെ വന്നുഭവിക്കുമെന്നു കാണാമെന്നാണ് വെള്ളാപ്പള്ളി നടേശൻ പറയുന്നത്. 136 യുണിയനുകളിൽ 90 യൂണിയനുകൾ ഒപ്പമുണ്ടെന്നാണ് വിമതരുടെ അവകാശവാദം. അടുത്തമാസം ഇവരുടെ യോഗം വിളിച്ച് പരസ്യമായി പ്രതികരിക്കാനാണ് നീക്കം.

shortlink

Related Articles

Post Your Comments

Related Articles


Back to top button