Jobs & Vacancies

കമ്മിറ്റഡ് സോഷ്യൽ വർക്കർ നിയമനത്തിന് അപേക്ഷിക്കാം

പട്ടികവർഗ്ഗ വികസന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും പട്ടിക വർഗ്ഗക്കാർക്കുള്ള ആനുകൂല്യങ്ങൾ യഥാസമയം ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനുമായി തെരഞ്ഞെടുക്കപ്പെട്ട പട്ടികവർഗ്ഗ മേഖലകളിൽ കമ്മിറ്റഡ് സോഷ്യൽ വർക്കർമാരെ നിയമിക്കുന്നു. പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട എം.എസ്.ഡബ്ല്യു/എം.എ സോഷ്യോളജി/എം.എ. ആന്ത്രോപോളജി പാസ്സായവർക്ക് വിവിധ ജില്ലകളിലെ 14 ഒഴിവുകളിൽ അപേക്ഷിക്കാം. തിരുവനന്തപുരം-രണ്ട്, കൊല്ലം-ഒന്ന്, ഇടുക്കി-അഞ്ച്, തൃശ്ശൂർ-ഒന്ന്, പാലക്കാട്-രണ്ട്, വയനാട്-മൂന്ന് എന്നിങ്ങനെയാണ് ഒഴിവുകൾ. അടിയ, പണിയ, പ്രാക്തന വിഭാഗത്തിൽപ്പെട്ടവർക്കും വാർഷിക വരുമാനം കുറഞ്ഞ കുടുംബങ്ങളിലുള്ളവർക്കും നിയമനത്തിൽ പരിഗണന നൽകും. കാട്ടിലെയും, വന്യമൃഗ സങ്കേതങ്ങളിലെയും കോളനികളിൽ ഒറ്റക്ക് യാത്ര ചെയ്യുന്നതിനും നിയമനം നൽകുന്ന ഏത് പ്രദേശത്തും സമയക്രമം അനുസരിച്ചും വകുപ്പിന്റെ ആവശ്യകത അനുസരിച്ചും, കോളനികൾ സന്ദർശിക്കുവാൻ സന്നദ്ധതയുള്ളവർ മാത്രം അപേക്ഷ നൽകിയാൽമതി. നടക്കാൻ പ്രയാസമുള്ള ഭിന്നശേഷിക്കാർ അപേക്ഷിക്കേണ്ടതില്ല. വെള്ളപേപ്പറിൽ തയ്യാറാക്കുന്ന അപേക്ഷയിൽ പേര്, മേൽവിലാസം, വിദ്യാഭ്യാസ യോഗ്യത, ജാതി, വാർഷിക വരുമാനം എന്നിവ വ്യക്തമാക്കണം. കൂടിക്കാഴ്ചയിൽ രേഖകളുടെ അസ്സൽ ഹാജരാക്കണം. കരാർ അടിസ്ഥാനത്തിൽ പ്രതിമാസം ഹോണറേറിയമായി 20,000 രൂപ അനുവദിക്കും. നിയമനം ലഭിക്കുന്നവർ ഒരു വർഷത്തെ കരാർ ഒപ്പിടണം. പി.എസ്.സി നിയമനമോ പഠനത്തിന് പ്രവേശനം ലഭിക്കുമ്പോഴോ മാത്രമേ ഇതിൽ ഇളവ് ലഭിക്കൂ. നിശ്ചിത യോഗ്യതയുള്ള പട്ടികവർഗ്ഗക്കാരെ ലഭിക്കാതെ വന്നാൽ ഇതര വിഭാഗക്കാരെയും പരിഗണിക്കും. 21നകം ബന്ധപ്പെട്ട പ്രോജക്ട് ഓഫീസർ/ട്രൈബൽ ഡവലപ്‌മെന്റ് ഓഫീസുകളിൽ അപേക്ഷ സമർപ്പിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button