ദിസ്‌പൂര്‍: പൗരത്വ നിയമഭേദഗതിക്കെതിരെ അസമിൽ പ്രഖ്യാപിച്ച ബന്ദ് തുടങ്ങി. ഇന്ന് രാവിലെ ആറ് മുതൽ വൈകിട്ട് നാല് വരെ 11 മണിക്കൂറാണ് ബന്ദ്. സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളിലായി പരക്കെ ആക്രമങ്ങൾ ഉണ്ടായി. അസം മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിലും ബിജെപി സംസ്ഥാന അധ്യക്ഷന്‍റെ വസതിക്ക് മുന്നിലും ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. അതേസമയം സമരക്കാർക്കിടയിൽ ഭീകരവാദികൾ കടന്നു കൂടിയിട്ടുണ്ടെന്നും ആരോപണമുണ്ട്.
ഇതിനിടെ എല്ലാ സര്‍വകലാശാലകളും അസമിൽ പരീക്ഷകൾ റദ്ദാക്കി. മൂന്ന് വിദ്യാര്‍ത്ഥി സംഘടനകളാണ് പ്രക്ഷോഭത്തിന്‍റെ മുൻനിരയിലുള്ളത്. അസം, അരുണാചല്‍ പ്രദേശ്, മിസോറാം, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളില്‍ സുരക്ഷ ശക്തമാക്കി. അസമില്‍ പലയിടങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. നാഗാലാന്‍ഡിനെ ബന്ദില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
നിരവധി പേരെ പൊലീസ് കസ്റ്റഡിയിൽ വച്ചിട്ടുണ്ട്. പ്രതിഷേധക്കാര്‍ക്ക് നേരെ ഇന്നലെ പൊലീസ് ലാത്തിവീശിയിരുന്നു. ലോക്സഭയില്‍ ഇന്നലെ അര്‍ധരാത്രി വരെ നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് ദേശീയ പൗരത്വ ഭേദഗതി ബില്‍ പാസാക്കിയത്.
Post Your Comments