Latest NewsCricketNews

സഞ്ജുവിന് വേണ്ടി ആർത്തുവിളിച്ചു; തിരുവനന്തപുരത്തെ കാണികളുമായി കോർത്ത് വിരാട് കോഹ്ലി

തിരുവനന്തപുരം: വെസ്റ്റിൻഡീസിനെതിരായ രണ്ടാം ട്വന്റി20ക്കിടെ ക്യാച്ച് കൈവിട്ട യുവ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനെ പരിഹസിച്ചതിന്റെ പശ്ചാത്തലത്തിൽ കാണികളോട് ഇടഞ്ഞ് ക്യാപ്റ്റൻ വിരാട് കോഹ്ലി. പന്ത് ക്യാച്ച് കൈവിട്ടപ്പോൾ ‘സഞ്ജു, സഞ്ജു’ എന്ന് ആരാധകർ ആർത്തുവിളിച്ചതാണ് കോഹ്‌ലിക്ക് ദേഷ്യമായത്. ഇതോടെ കോഹ്ലി രോഷാകുലനായി ആരാധകരോട് ‘ഇതെന്താണ്’ എന്ന മട്ടിൽ ആംഗ്യം കാട്ടി. ഭുവനേശ്വർ കുമാർ എറിഞ്ഞ നാലാം ഓവറിലാണ് ഇന്ത്യൻ താരങ്ങൾ രണ്ട് ക്യാച്ചുകൾ കൈവിട്ടത്. ലെൻഡ്ൽ സിമ്മൺസ് നൽകിയ അവസരം പാഴാക്കി വാഷിങ്ടണ്‍ സുന്ദറാണ് ആദ്യം ക്യാച്ച് കൈവിട്ടത്. പിന്നാലെ ഇതേ ഓവറിൽ എവിൻ ലൂയിസ് നൽകിയ അവസരം ഋഷഭ് പന്തും കൈവിട്ടു. ഇതോടെ രോഷാകുലരായ ആരാധകർ ഒന്നടങ്കം ‘സഞ്ജു, സഞ്ജു’ എന്നാർത്തുവിളിച്ചു. മറ്റുചിലർ ധോണി എന്നും വിളിച്ചു. ഇതോടെയാണ് കോഹ്‌ലിരോഷാകുലനായത്.

Read also: ഹെദരാബാദില്‍ കിട്ടിയതിന് കോഹ്‌ലിയോട് തിരുവനന്തപുരത്ത് വെച്ച് കണക്കുതീര്‍ത്ത് വില്ല്യംസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button