ഡല്‍ഹി: അയോധ്യ ഭൂമി തര്‍ക്ക കേസിൽ മുസ്ലീങ്ങൾക്ക് പള്ളി പണിയാന്‍ അഞ്ച് ഏക്കര്‍ ഭൂമി നല്‍കണമെന്ന നിര്‍ദേശത്തിന് എതിരെ സുപ്രീംകോടതിയില്‍ ഹർജി. അഖില ഭാരത ഹിന്ദു മഹാസഭയാണു കോടതിയില്‍ പുന:പരിശോധനാ ഹര്‍ജി നൽകിയത്. കേസില്‍ വിധി വന്നശേഷം ഹിന്ദു വിഭാഗത്തില്‍ നിന്നുള്ള ആദ്യ പുന:പരിശോധന ഹര്‍ജിയാണിത്.
അയോധ്യാ കേസിലെ മുസ്ലിം കക്ഷികളില്‍ ആരും പള്ളി പണിയാന്‍ പകരം ഭൂമി എന്ന ആവശ്യം ഉന്നയിച്ചിട്ടില്ലെന്നു ഹിന്ദു മഹാസഭയ്ക്കായി അഭിഭാഷകനായ വിഷ്ണു ശങ്കര്‍ ജയ്ന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജിയില്‍ ഇങ്ങനെയൊരു ആവശ്യം ഇല്ലാതിരിക്കെ കോടതിക്ക് ഇത്തരത്തില്‍ ഒരു തീര്‍പ്പു കല്‍പ്പിക്കാനാവില്ലെന്നും ഹര്‍ജിയില്‍ വാദിക്കുന്നു.
ALSO READ: അയോധ്യ കേസില്‍ സുപ്രീം കോടതിയില്‍ ആദ്യ പുനപരിശോധന ഹര്‍ജി നല്‍കി
അഞ്ചംഗ ജഡ്ജിമാരുടെ ഭരണഘടന ബഞ്ച് നവംബര്‍ ഒന്പതിനാണ് അയോധ്യ കേസില്‍ വിധി പ്രഖ്യാപിച്ചത്. ഇതിനെതിരെ ആറു പുന:പരിശോധന ഹര്‍ജികള്‍ ഇതിനോടകം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
Post Your Comments