വൃശ്ചിക മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് നടതുറന്നതിനു ശേഷം ഡിസംബര്‍ അഞ്ചുവരെ ശബരിമലയില്‍ 66, 11,07,840 രൂപയുടെ വരവുണ്ടായതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ അഡ്വ.എന്‍.വിജയകുമാര്‍ പറഞ്ഞു.കഴിഞ്ഞ വര്‍ഷം ഡിസംബര്‍ അഞ്ചുവരെ 39,49, 20,175 രൂപയായിരുന്നു നടവരവ്. എന്നാല്‍ 2017ല്‍ 74,67,36,365 രൂപയായിരുന്നു വരവ്. ഈവര്‍ഷം വൃശ്ചികം ഒന്നിന് നടന്ന തുറന്നതു മുതല്‍ ഇതുവരെ , അഞ്ച് കോടിയോളം രൂപയുടെ നാണയങ്ങള്‍ എണ്ണി തീര്‍ക്കുന്നതിന് അവശേഷിക്കുന്നുണ്ട്. ധനലക്ഷമി ബാങ്ക് നാണയങ്ങള്‍ എണ്ണുന്നതിന് കൂടുതല്‍ യന്ത്രങ്ങള്‍ എത്തിക്കേണ്ടതാണ്. നാണയങ്ങള്‍ എണ്ണുന്നതിന് ക്ഷേത്ര കലാപീഠത്തില്‍ നിന്ന് 40 പേരുടെ സേവനം തിങ്കളാഴ്ച മുതല്‍ സന്നിധാനത്ത് ലഭിക്കും. എണ്ണി തീര്‍ക്കാനുള്ളവ എണ്ണി തീര്‍ക്കും. തുടര്‍ന്ന് ഓരോ ദിവസത്തേയും നടവരവ് അന്നന്ന് എണ്ണി തീര്‍ക്കും. അരവണ 13.5 ലക്ഷവും അപ്പം 2 ലക്ഷവും സ്റ്റോക്കുണ്ട്. ലോഡ്എത്തിയതോടെ ശര്‍ക്കരയുടെ കുറവ് പരിഹരിച്ചു. നെയ് ക്ഷാമം പരിഹരിക്കുന്നതിനും അടിയന്തിര നടപടി സ്വീകരിച്ചു.
കഴിഞ്ഞവര്‍ഷം ഡിസംബര്‍ അഞ്ചിന് 2,47,87,707 രൂപയായിരുന്നു വരവ്. ഈവര്‍ഷം ഇതേദിവസം 3,42,58,0095 രൂപയാണ് വരവ്. 2017 ഡിസംബര്‍ അഞ്ചിന് 4,19,09,729 രൂപയായിരുന്നു നടവരവ്. കഴിഞ്ഞ അ പേക്ഷിച്ച് ഭക്തരുടെ വരവില്‍ വന്‍വര്‍ധനവുണ്ട്.
Post Your Comments