Latest NewsKeralaNews

ആധുനിക നിലവാരത്തിലുള്ള റോഡ് നിര്‍മ്മാണ പദ്ദതികളുമായി ട്വന്റി20 കിഴക്കമ്പലം

കൊച്ചി•കിഴക്കമ്പലത്ത് പുതിയ മുഖം നല്കാന്‍ ഒരുങ്ങി ജനകീയ കൂട്ടായ്മയായ ട്വന്റി20. അടുത്ത ആറു മാസത്തിനുള്ളില്‍ കിഴക്കമ്പലം പഞ്ചായത്തില്‍ ആധുനിക നിലവാരത്തിലുള്ള 80 ഓളം റോഡുകള്‍ നിര്‍മ്മിക്കുമെന്ന് ട്വന്റി20 ചീഫ് കോര്‍ഡിനേറ്ററായ സാബു എം. ജേക്കബ് പറഞ്ഞു. ട്വന്റി20 ഹൈപവര്‍ കമ്മിറ്റി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പഞ്ചായത്തിലെ റോഡുകളെല്ലാം തന്നെ ബി.എം.ബി.സി നിലവാരത്തില്‍ ഉയര്‍ത്തി കൂടുതല്‍ ഗതാഗത യോഗ്യാക്കുന്നതിന് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയാണെന്നു അദ്ദേഹം അറിയിച്ചു. രാഷ്ട്രീയ പാര്‍ട്ടികളുടെ എതിര്‍പ്പ് മൂലം റോഡ് വികസനം മന്ദഗതിയിലായെന്നും ഇതിനെയൊക്കെ അതിജീവിച്ച് പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നു സാബു എം. ജേക്കബ് അറിയിച്ചു.

റോഡിന് സ്ഥലം വിട്ടു തന്നിട്ടുള്ള മുഴുവനാളുകള്‍ ക്കും 2020-21 ഓടെ സ്ഥലത്റ്റിന്റെ വില നല്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി 39 കോടി രൂപയോളം കണ്ടെത്തേണ്ടതുണ്ടെന്നും ആദ്യ ഘട്ട തുക വിതരണം 2020 മാര്‍ച്ച് മാസത്തില്‍ നല്കുമെന്നു അദ്ദേഹം അറിയിച്ചു. മാസങ്ങള്‍ക്ക് മുമ്പ് അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനായി അടച്ചിട്ട ഭക്ഷ്യസുരക്ഷ മാര്‍ക്കറ്റ് 2020 ജനൗവരി 5 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. ഉപഭോക്താക്കള്‍ക്കായി ഗ്രേഡിങ്ങ് സംവിധാനവും ഏര്‍പ്പെടുത്തും ഇതുപ്രകാരം ട്വന്റി20 യില്‍ സജീവമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് 37 ശതമാനത്തി നിന്നും 52 ശതമാനത്തിലധികം വിലക്കുറവില്‍ ഭക്ഷ്യവസ്തുകള്‍ വിതരണം ചെയ്യും.

പഞ്ചായത്ത് പ്രസിഡന്റ് കെ.വി ജേക്കബ്, ട്വന്റി20 എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അഗസ്റ്റിന്‍ ആന്റണി, വി.എസ് കുഞ്ഞുമുഹമ്മദ്, ബിജോയ് ഫിലിപ്പോസ്, പ്രഫ. എന്‍.കെ വിജയന്‍, ജോയ് ജോണ്‍, പി.വി സനകന്‍ എന്നിവര്‍ പ്രസംഗിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button