Latest NewsIndia

കര്‍ണാടകയിലെ നാണം കെട്ട തോല്‍വി; സിദ്ധരാമയ്യ രാജിവച്ചു

ബംഗളൂരു: ഉപതെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയെ തുടര്‍ന്ന് സിദ്ധരാമയ്യ പ്രതിപക്ഷ നേതൃസ്ഥാനം രാജിവച്ചു. തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്താണ് സിദ്ധരാമയ്യയുടെ രാജി. നിയമസഭാകക്ഷി നേതൃ സ്ഥാനവും അദ്ദേഹം രാജിവച്ചു. കോണ്‍ഗ്രസ് താത്ക്കാലിക അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് സിദ്ധരാമയ്യ രാജിക്കത്ത് കൈമാറി.

നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ ഉടന്‍ : നാല് പ്രതികള്‍ക്കുള്ള തൂക്ക് കയര്‍ തയ്യാറാക്കാന്‍ നിര്‍ദേശം

കര്‍ണാടകയിലെ 15 നിയമസഭ സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി 12 സീറ്റിലും മികച്ച വിജയം നേടിയിരുന്നു. രണ്ട് സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസിന് വിജയിക്കാനായത്.കോണ്‍ഗ്രസിന്റെയും ജെഡിഎസിന്റെയും സിറ്റിംഗ് സീറ്റുകളിലാണ് ബിജെപി വിജയക്കൊടി പാറിച്ചത്. ഇതോടെ യെദിയൂരപ്പയ്ക്ക് യാതൊരു ഭീഷണിയുമില്ലാതെ അധികാരത്തിൽ തുടരാൻ സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button