Latest NewsNewsIndia

യെദ്യൂരപ്പ ഏറ്റവും വലിയ അഴിമതിക്കാരൻ: രാജിവെച്ചത് കൊണ്ട് പ്രത്യേകിച്ച് ഒരു ഗുണവുമില്ലെന്ന് കോണ്‍ഗ്രസ് നേതാവ്

ഇനി ആര് മുഖ്യമന്ത്രിയായി വന്നാലും സംസ്ഥാനത്ത് നടക്കുന്ന അഴിമതിക്കെതിരെയുള്ള കോണ്‍ഗ്രസിന്റെ പോരാട്ടം തുടരുമെന്നും സിദ്ധരാമയ്യ പറഞ്ഞു

ബംഗളൂരു : കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ രാജിയോട് പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ. യെദ്യൂരപ്പ രാജിവെച്ചത് കൊണ്ട് സംസ്ഥാനത്തിന് പ്രത്യേകിച്ച് എന്തെങ്കിലും ഗുണമോ നഷ്ടമോ ഉണ്ടെന്ന് കരുതുന്നില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. കര്‍ണാടക കണ്ട ഏറ്റവും വലിയ അഴിമതിക്കാരനായ മുഖ്യമന്ത്രിയാണ് യെദ്യൂരപ്പയെന്നും അദ്ദേഹം പറഞ്ഞു.

‘അഴിമതിക്കാരനായ യെദ്യൂരപ്പയ്ക്ക് പകരം അഴിതിക്കാരനായ മറ്റൊരാള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരും. കാരണം ബി.ജെ.പി ഒരു അഴിമതി പാര്‍ട്ടിയാണ്. യെദ്യൂരപ്പ രാജിവെക്കുന്നതോ പുറത്ത് പോകുന്നതോ അല്ല പ്രശ്‌നമെന്നും ബി.ജെ.പി അധികാരത്തില്‍ നിന്ന് പോകാതെ കര്‍ണാടകയിലെ സാധാരണക്കാരന് ഒരു ഗുണവും ഉണ്ടാകാന്‍ പോകുന്നില്ല’- സിദ്ധരാമയ്യ പറഞ്ഞു.

Read Also  :  ജന്മനാ കൈകൾ ഇല്ല: കാലിൽ വാക്‌സിൻ എടുത്ത് മാതൃകയായി പ്രണവ്

എന്നാൽ, ഇനി ആര് മുഖ്യമന്ത്രിയായി വന്നാലും സംസ്ഥാനത്ത് നടക്കുന്ന അഴിമതിക്കെതിരെയുള്ള കോണ്‍ഗ്രസിന്റെ പോരാട്ടം തുടരുമെന്നും സിദ്ധരാമയ്യ പറഞ്ഞു. യെദ്യൂരപ്പയുടെ രാജിയെ തുടര്‍ന്ന് ഉയര്‍ന്നുവരുന്ന ലിംഗായത്ത് സമുദായത്തിന്റെ പ്രതിഷേധം നല്ലതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button