ബെംഗളൂരു: ബിദാറിലെ സ്കൂളില്‍ പൗരത്വ നിയമത്തിനെതിരെ നാടകം അവതരിപ്പിച്ചതിന്‍റെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയ സംഭവത്തില്‍ പ്രതിഷേധിച്ചു മാര്‍ച്ച് നടത്തിയ സംഭവത്തിൽ സിദ്ധരാമയ്യയും മറ്റു കോൺഗ്രസ്സ് നേതാക്കളും പോലീസ് കസ്റ്റഡിയിൽ. ദിനേഷ് ഗുണ്ഡുറാവു, റിസ്വാന് അര്‍ഷാദ്, ഡി.കെ. സുരേഷ് എന്നിവരെയാണ് ബംഗളൂരു പൊലീസ് കസ്റ്റഡിയിലെടുത്തത്. ബിദാര്‍ സംഭവത്തില്‍ സര്‍ക്കാര്‍ പൊലീസിനെ ദുരുപയോഗം ചെയ്യുകയാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.
പൊലീസ് നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് സിദ്ധരാമയ്യ ആരോപിച്ചു. അവകാശങ്ങള്‍ നിഷേധിക്കാനോ അടിച്ചമര്‍ത്താനോ അവര്‍ക്ക് അവകാശമില്ലെന്ന് അദ്ദേഹം പറഞ്ഞു. പൊലീസിനെ ഉപയോഗിച്ച് കോണ്‍ഗ്രസിനെ തകര്‍ക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച കോണ്‍ഗ്രസ് നേതാവ് യു.ടി. ഖാദറിനെതിരെയും മൈസൂരുവിലെ ഒരു വിദ്യാര്‍ഥിക്കെതിരെയും കേസെടുത്ത പൊലീസ്, വിദ്വേഷം പ്രസംഗം നടത്തിയ ബി.ജെ.പി നേതാക്കളായ സോമശേഖര റെഡ്ഡി, കുമാര്‍ ഹെഗ്ഡെ എന്നിവര്‍ക്കെതിരെ കേസെടുത്തില്ലെന്നും അദ്ദേഹം ആരോപിച്ചു.
മാര്‍ച്ച് പൊലീസ് തടയാന്‍ ശ്രമിച്ചെങ്കിലും റാവുവും, ബാംഗ്ലൂര്‍ ഗ്രാമീണ എംപിയും ഡി കെ സുരേഷും ബാരിക്കേഡ് ചാടി യെദ്യൂരപ്പയുടെ വസതിയിലേക്ക് കടക്കാന്‍ ശ്രമിച്ചു . പൊലീസ് പിന്തുടര്‍ന്നാണ് ഇവരെ പിടികൂടിയത് .റെയ്സ് കോഴ്സ് റോഡിലെ ഗാന്ധി പ്രതിമയ്ക്ക് സമീപത്ത് നിന്നാണ് മാര്‍ച്ച് ആരംഭിച്ചത് .പൗരത്വ നിയമത്തിനെതിരെ സമരം നടത്തിയവരെയും , കലാപം നടത്തിയവരെയും പിന്തുണച്ചും , അവര്‍ക്കെതിരെ കേസ് എടുത്ത സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചുമാണ് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയത് .
ബിദാര്‍ സംഭവത്തില്‍ സര്‍ക്കാര്‍ പൊലീസിനെ ദുരുപയോഗം ചെയ്യുകയാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. ബംഗളൂരു റേസ് കോഴ്സ് റോഡില്‍നിന്ന് തുടങ്ങിയ മാര്‍ച്ച് ബാരിക്കേഡുകള്‍ ഉപയോഗിച്ച് പൊലീസ് തടഞ്ഞു. പൊലീസ് നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് സിദ്ധരാമയ്യ ആരോപിച്ചു.
Post Your Comments