ഭവ്നഗര്‍: മകളെ ബലാത്സംഗം ചെയ്യുന്നതിന് അമ്മ കൂട്ടുനിന്നു. ഭാര്യയ്ക്കെതിരെ പരാതിയുമായി ഭര്‍ത്താവ് . ഗുജറാത്തിലെ ഭവ്‌നഗറിലാണ് സംഭവം. അതേസമയം, 12കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ ഭവ്‌നഗറിലെ ഭുട്ടിയ ഗ്രാമത്തിലാണ് സംഭവം. കഴിഞ്ഞ ഒരു വര്‍ഷമായി മകളെ തന്റെ ഭാര്യയുടെ സഹായത്തോടെയാണ് പ്രതികള്‍ പീഡിപ്പിച്ചതെന്ന് കാണിച്ച് കുട്ടിയുടെ പിതാവ് പരാതി നല്‍കി.
കേസില്‍ പ്രതികളായ ശാന്തി ധന്‍ധുകിയ(46)ബാബുഭായി സര്‍തന്‍പര(43) ചന്ദ്രേഷ് സര്‍താന്‍പര(32)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ അമ്മ ഒളിവിലാണ്. അച്ഛന്‍ വീട്ടിലില്ലാത്ത സമയത്താണ് പ്രതികള്‍ തന്നെ അമ്മയുടെ സഹായത്തോടെ മാനഭംഗം ചെയ്തതെന്ന് പെണ്‍കുട്ടി മൊഴി നല്‍കി.
Post Your Comments