Latest NewsNewsIndia

വിവാദം ശക്തമായതോടെ മൂന്നു കോടി ചെലവിട്ട് നടത്താനിരുന്ന വീടിന്റെ മിനുക്കു പണി മുഖ്യമന്ത്രി ഉപേക്ഷിച്ചു

അമരാവതി: വിവാദം ശക്തമായതോടെ മൂന്നു കോടി ചെലവിട്ട് നടത്താനിരുന്ന വീടിന്റെ മിനുക്കു പണി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗമോഹന്‍ റെഡ്ഡി ഉപേക്ഷിച്ചു. അലുമിനിയം വിന്‍ഡോകള്‍, ഫര്‍ണിച്ചറുകള്‍, വാതിലുകള്‍ എന്നിവയുടെ ആഢംബരത്തിനായി വകയിരുത്തിയ 2,87,50000 രൂപയുടെ പദ്ധതിയാണ് മുഖ്യമന്ത്രി റദ്ദാക്കിയത്.

ക്യാമ്പ് ഓഫീസിലേക്കുള്ള പിവിസി റെയിന്‍ പ്രൂഫ് പഗോഡകള്‍, മൊബൈല്‍ ടോയലറ്റ്, കൂളറുകള്‍ എന്നിവയക്ക് വകയിരുത്തിയ തുകയും റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു. കൂടാതെ സ്റ്റാഫുകളുടെ വീടുകള്‍, ക്യാമ്പ് ഓഫീസ് എന്നിവിടങ്ങളിലെ വൈദ്യുത അറ്റകുറ്റ പണികള്‍ക്കായി അനുവദിച്ച 8.5 ലക്ഷം രൂപ, സുരക്ഷയുടെ ഭാഗമായി നീക്കിവെച്ച 25.5 ലക്ഷം രൂപ എന്നിവയും റദ്ദാക്കി.

ALSO READ: സംസ്ഥാനത്ത് ഉള്ളിവില ഉയരത്തില്‍ തന്നെ ഇറച്ചിക്കോഴി വില്പ്പനയും വിലയും ഇടിഞ്ഞു

ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ചെലവ് കുറക്കാനുള്ള തീരുമാനത്തെ ബിജെപി നേതാവ് ലങ്ക ദിനകര്‍ സ്വാഗതം ചെയ്തു. നേരത്തെ ആഢംബരങ്ങള്‍ക്കായി ജഗന്‍ മോഹന്‍ തുക വകയിരുത്തിയപ്പോള്‍ രാഷ്ട്രീയ ഭേദമില്ലാതെ എല്ലാവരും എതിര്‍ത്തിരുന്നു. എതിര്‍പ്പിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി ഇത്തരം നിലപാട് സ്വീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button