Latest NewsIndia

രേഖകളിൽ ഹിന്ദുവായ ബിഷപ്പ് സുരേഷ് കതേരയുടെ എൻ‌ജി‌ഒ ലൈസൻസ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സസ്‌പെൻഡ് ചെയ്തു

ബിഷപ്പ് കതേര 10 ബൈബിൾ കോളേജുകളും ഒരു കിംഗ്സ് ടെമ്പിളും നടത്തുന്നുണ്ടെങ്കിലും, അദ്ദേഹത്തെ ഗുണ്ടൂർ ജില്ലാ കളക്ടർ ഒരു പട്ടികജാതി ഹിന്ദുവായി പ്രഖ്യാപിച്ചിരിക്കുന്നതിലാണ് വിരോധാഭാസം

വിജയവാഡ: ഹിന്ദു ബിഷപ്പ് സുരേഷ് കുമാർ കതേര നടത്തുന്ന എൻജിഒയായ ഹാർവെസ്റ്റ് ഇന്ത്യയുടെ എഫ്സിആർഎ ലൈസൻസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സസ്പെൻഡ് ചെയ്തു. ബിഷപ്പ് സുരേഷ് കതേര 2010 ലെ വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്റെ നിരവധി നിയമങ്ങൾ ലംഘിച്ചെന്നു തെളിവുകൾ സഹിതം അഭിഭാഷക സംഘടനയായ ലീഗൽ റൈറ്റ്സ് പ്രൊട്ടക്ഷൻ ഫോറം (എൽആർപിഎഫ്) നൽകിയ പരാതിയിലാണ് ഇദ്ദേഹത്തിന്റെ സ്ഥാപനമായ ഹാർവെസ്റ്റ് ഇന്ത്യയുടെ എഫ്സിആർഎ രജിസ്ട്രേഷൻ റദ്ദാക്കിയത്.

ഹാർവെസ്റ്റ് ഇന്ത്യയുടെയും ബിഷപ്പ് സുരേഷ് കഥേരയുടെയും ഭാരത വിരുദ്ധ പ്രവർത്തനങ്ങൾ വിശദീകരിച്ച് എൽആർപിഎഫ് മന്ത്രാലയത്തിന് കത്തെഴുതിയിരുന്നു. മതപരിവർത്തനത്തിലൂടെ ക്രിസ്തുമതത്തിൽ ചേർന്ന് ബിഷപ്പ് ആയ സുരേഷ് കുമാർ ഭാരതത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കുറിച്ച് തെറ്റായതും അപകീർത്തിപ്പെടുത്തുന്നതുമായ നിരവധി പരാമർശങ്ങൾ നടത്തിയിരുന്നു.

2018 ൽ യുഎസ്എയിലെ ബയോള യൂണിവേഴ്സിറ്റിയിൽ നടന്ന മിഷൻ കോൺഫറൻസ് 2018 ൽ സംസാരിക്കുമ്പോൾ ഉള്ള ഇയാളുടെ പ്രസംഗം ഇങ്ങനെ, ‘ഇന്ത്യയിൽ പാസ്റ്റർമാർ മർദ്ദിക്കപ്പെടുന്നു, പള്ളികൾ കത്തിക്കുന്നു. നമ്മുടെ പ്രധാനമന്ത്രി, അവൻ ഒരു മോശം ആളാണ്. അയാൾക്ക് ഇന്ത്യയിൽ ക്രിസ്ത്യാനികളൊന്നും വേണ്ട. ഇന്ത്യയെ ഹിന്ദു രാജ്യം മാത്രമാക്കാനാണ് അയാൾ ആഗ്രഹിക്കുന്നത്. മോദി അധികാരത്തിലേറി കഴിഞ്ഞ 5 വർഷത്തിനിടെ നിരവധി പാസ്റ്റർമാർ കൊല്ലപ്പെട്ടു.’

മറ്റൊരു സന്ദർഭത്തിൽ, ‘ശത്രുക്കളുടെ ശക്തികേന്ദ്രമായ ആന്ധ്രയിലെ കോഡൂരിൽ ഒരു കുരിശുയുദ്ധം നടത്താൻ താൻ ഉദ്ദേശിക്കുന്നുവെന്ന് സുരേഷ് പറഞ്ഞിരുന്നു. സർട്ടിഫിക്കറ്റിൽ ഒരു ദളിത് ഹിന്ദുവാണെന്ന് അവകാശപ്പെട്ടിട്ടും, സുരേഷ് കുമാറും കുടുംബവും വിദേശ രാജ്യങ്ങളിലെ ക്രിസ്ത്യാനികളിൽ നിന്ന് സുവിശേഷം പ്രചരിപ്പിക്കുന്നതിനും പള്ളി നടുന്നതിനും മറ്റ് മിഷനറി ജോലികൾക്കുമായി ഫണ്ട് ശേഖരിക്കുന്നു. ഇതുകൂടാതെ, 2012 മുതൽ ഹാർവെസ്റ്റ് ഇന്ത്യ FCRA റിട്ടേണുകൾ ഒന്നും തന്നെ ഫയൽ ചെയ്തിട്ടില്ല.

ഇപ്പോഴും ഇയാളും കുടുംബവും രേഖകളിൽ ഹിന്ദു ദളിത് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ നൂറുകണക്കിന് പേരെ മതം മാറ്റിയും മറ്റുമാണ് ഇയാൾ വിദേശ രാജ്യങ്ങളിൽ നിന്ന് ഫണ്ട് ശേഖരിച്ചിരുന്നത്. ആന്ധ്രയിൽ ജഗൻമോഹൻ അധികാരത്തിലേറിയതിന് ശേഷം നിരവധി ഹിന്ദു പാസ്റ്റർമാർ ഇത്തരത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഇയാൾ രേഖകളിൽ ഹിന്ദുവായിരിക്കുകയും എന്നാൽ ക്രിസ്ത്യൻ മിഷനറി പ്രവർത്തനങ്ങൾ നടത്തുകയുമായിരുന്നു.

എൽ‌ആർ‌പി‌എഫ് ഈ പൊരുത്തക്കേടുകൾ എം‌എച്ച്‌എയ്ക്ക് അയച്ച കത്തിൽ ചൂണ്ടിക്കാണിക്കുകയും ഹാർവെസ്റ്റ് ഇന്ത്യയുടെ എഫ്‌സി‌ആർ‌എ ലൈസൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ബിഷപ്പ് കതേരയും ഭാര്യ ഹെൻറി ക്രിസ്റ്റീനയും ജഗൻ മോഹൻ റെഡ്ഢിയുടെ വൈഎസ്ആർ കോൺഗ്രസ് പാർട്ടി അംഗങ്ങളാണ്, ക്രിസ്റ്റീന അടുത്തിടെ ജില്ലാ പരിഷത്ത് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു. പട്ടികജാതിക്കാർക്ക് സംവരണം ചെയ്ത സീറ്റിൽ നിന്നാണ് അവർ വിജയിച്ചത്, അവരുടെ സ്ഥാനാർത്ഥിത്വത്തെ ചോദ്യം ചെയ്ത് തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതിയും നൽകിയിട്ടുണ്ട്.

ബിഷപ്പ് കതേര 10 ബൈബിൾ കോളേജുകളും ഒരു കിംഗ്സ് ടെമ്പിളും നടത്തുന്നുണ്ടെങ്കിലും, അദ്ദേഹത്തെ ഗുണ്ടൂർ ജില്ലാ കളക്ടർ ഒരു പട്ടികജാതി ഹിന്ദുവായി പ്രഖ്യാപിച്ചിരിക്കുന്നതിലാണ് വിരോധാഭാസം. ഇപ്പോൾ അവരുടെ എഫ്സിആർഎ ലൈസൻസ് സസ്പെൻഡ് ചെയ്തതിനാൽ, പ്രധാനമന്ത്രിയുടെ മേൽ കൂടുതൽ വിഷം ചീറ്റിയാക്കാമെന്നാണ് അഭിഭാഷക സംഘടന പറയുന്നത്. പ്രതീക്ഷിക്കാം. ഈ മാസം ആദ്യംകേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇയാളെ കൂടാതെ മറ്റ് 6 സുവിശേഷകരുടെയും ഇസ്ലാമിക എൻ‌ജി‌ഒകളുടെയും ലൈസൻസുകൾ റദ്ദാക്കിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button