Latest NewsIndiaNews

സ്മൃതി ഇറാനിക്കെതിരായ മോശം പെരുമാറ്റം: ഡീന്‍ കുര്യാക്കോസിനും ടി എന്‍ പ്രതാപനുമെതിരെ നടപടി ആവശ്യപ്പെട്ട് അമിത് ഷാ

ന്യൂഡല്‍ഹി: സ്മൃതി ഇറാനിക്കെതിരെ മോശമായ പെരുമാറ്റം നടത്തിയ കോണ്‍ഗ്രസ് എം പി മാർക്കെതിരെ നടപടി ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 374 -ാം വകുപ്പ് പ്രകാരം കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാരായ ടി എന്‍ പ്രതാപനനെയും ഡീന്‍ കുര്യാക്കോസിനെയും സസ്‌പെന്‍ഡ് ചെയ്യണമെന്നാണ് അമിത് ഷാ ആവശ്യപ്പെട്ടത്.

ലോക്‌സഭയില്‍ ഡിസംബര്‍ 6 ന് സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട ചര്‍ച്ച നടക്കുന്നതിനിടെയാണ് ഇവര്‍ സ്മൃതി ഇറാനിക്ക് നേരെ മോശമായ പെരുമാറ്റം നടത്തിയത്. മന്ത്രി സംസാരിക്കുന്നതിനിടെ ടി എന്‍ പ്രതാപനും ഡീന്‍ കുര്യാക്കോസും മുഷ്ടി ചുരുട്ടി ആക്രോശിക്കുകയും മര്‍ദ്ദിക്കുമെന്ന് ആംഗ്യം കാട്ടുകയുമായിരുന്നു.

ALSO READ: പാര്‍ലമെന്റ് മന്ദിരത്തിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ച വ്യക്തിയെ പൊലീസ് അറസ്റ്റ് ചെയ്‌തു

തുടര്‍ന്ന് വനിതാ എംപിമാര്‍ സ്പീക്കര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇരുവരും മാപ്പ് പറയണമെന്ന് വനിത എംപിമാര്‍ ആവശ്യപ്പെട്ടിരുന്നു. സംഭവത്തില്‍ മാപ്പ് പറയാന്‍ തയ്യാറായില്ലെങ്കില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് സ്പീക്കര്‍ വ്യക്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button