ന്യൂഡല്‍ഹി: പാര്‍ലമെന്റ് മന്ദിരത്തിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ച വ്യക്തിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. അനുമതി കൂടാതെ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് കടന്നു കയറാന്‍ ശ്രമിച്ചയാളെ സുരക്ഷാ സേനയാണ് പിടികൂടിയത്. പിടിയിലായ ആളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഡല്‍ഹി പോലീസിനു കൈമാറി. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് അറിയിച്ചു. ഇന്ന് വൈകുന്നേരമായിരുന്നു സംഭവം.
സമാനമായ രീതിയില്‍ ഇക്കഴിഞ്ഞ സെപ്റ്റംബറിലും ഒരാള്‍ പാര്‍ലമെന്റിലേക്ക് കടന്നു കയറാന്‍ ശ്രമിച്ചിരുന്നു. പാര്‍ലമെന്റ് മന്ദിരത്തിലേക്ക് കത്തിയുമായി അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചയാളെ പോലീസാണ് പിടികൂടിയിരുന്നത്. മോട്ടോര്‍ ബൈക്കിലെത്തിയ ഇയാള്‍ വിജയ് ചൗക്കിലെ ഗേറ്റ് വഴി പാര്‍ലമെന്റിനകത്തേയ്ക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയിലാരുന്നു പിടിയിലായത്.
Post Your Comments