
അമരാവതി: തെലങ്കാന ഏറ്റമുട്ടലില്‍ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനെ അഭിനനന്ദിച്ച് ആന്ധ്ര മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി. മൃഗഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വധിച്ച തെലങ്കാന പോലീസിനെയും മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനെയും അഭിനന്ദിക്കുന്നതായി ജഗന്‍ മോഹന്‍ റെഡ്ഡി നിയമസഭയില്‍ പ്രസ്താവിച്ചു.
‘ഞാന്‍ രണ്ട് പെണ്‍കുട്ടികളുടെ പിതാവാണ്. എനിക്ക് ഭാര്യയും സഹോദരിയുമുണ്ട്. പിതാവ് എന്ന നിലയില്‍ അത്തരമൊരു വേദന തനിക്ക് താങ്ങാനാകുന്നതല്ലെന്നും’ ജഗന്‍ പറഞ്ഞു.പത്രമാധ്യമങ്ങളിലൂടെ വാര്‍ത്ത അറിഞ്ഞുവെന്നും കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കളുടെ വേദന തനിക്ക് മനസിലാക്കാന്‍ കഴിയുമെന്നും ജഗന്‍ പറഞ്ഞു.വെറ്റിനറി ഡോക്ടറെ കൊലപ്പെടുത്തിയ കേസിലെ നാല് പ്രതികളെ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് കൊലപ്പെടുത്തിയത്.
കുറ്റകൃത്യം പുനരാവിഷ്‌കരിക്കുന്നതിനിടെ പ്രതികള്‍ ആക്രമിച്ചുവെന്നും തുടര്‍ന്ന് നടത്തിയ പ്രത്യാക്രമണത്തില്‍ പ്രതികള്‍ കൊല്ലപ്പെടുകയായിരുന്നു എന്നാണ് പോലീസ് പറഞ്ഞത്. സൈബരാബാദ് പോലീസ് കമ്മീഷണര്‍ വി.സി സജ്ജനാറിന്റെ നേതൃത്വത്തിലാണ് പ്രതികളെ എൻകൗണ്ടർ ചെയ്തത്.
Post Your Comments