ബംഗളൂരു: ബിരിയാണിയിലെ ‘ഉള്ളി’ യെ ചൊല്ലി യുവാക്കളും ഹോട്ടല്‍ ജീവനക്കാരും തമ്മിലുള്ള തര്‍ക്കം ഒടുവില്‍ കൂട്ടത്തല്ലില്‍ കലാശിച്ചു
ബംഗളൂരിലെ ബെളഗാവി നെഹ്റു നഗറിലെ ഹോട്ടലിലാണ് സംഭവം. ഹോട്ടലില്‍ ബിരിയാണി ഓര്‍ഡര്‍ ചെയ്തവര്‍ക്ക് ഉള്ളിയില്ലാത്ത ബിരിയാണി കിട്ടിയപ്പോഴാണ് തര്‍ക്കം ഉടലെടുത്തത്.
Read Also : വീണ്ടും കുതിച്ചുയർന്ന് സവാള വില; ചിലയിടങ്ങളിൽ 200 കടന്നു
ശ്രീകാന്ത് ഹദിമനി (19), അങ്കുഷ് ചളഗേരി (24) എന്നീ യുവാക്കള്‍ക്ക് ഓര്‍ഡര്‍ പ്രകാരം ബിരിയാണി വിളമ്ബിയപ്പോള്‍ അതില്‍ ഉള്ളിയില്ലെന്ന് കണ്ടതോടെ ഇവര്‍ ജോലിക്കാരനോട് ചൂടായി.
ഉള്ളിക്ക് വില കൂടിയതാണ് ഉള്ളി ഒഴിവാക്കിയതിന് കാരണമെന്ന് ജീവനക്കാര്‍ അറിയിച്ചെങ്കിലും വാക്കുതര്‍ക്കം മൂത്ത് ഒടുവില്‍ കൈയ്യാങ്കളിയിലെത്തുകയായിരുന്നു. ഇരുവരെയും പരിക്കുകളുമായി ബെളഗാവി സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാക്കള്‍ക്കും ജീവനക്കാര്‍ക്കുമെതിരെ മല്‍മാരുതി പോലീസ് കേസെടുക്കുകയും ചെയ്തു.
ബെളഗാവി എപിഎംസി മാര്‍ക്കറ്റില്‍ കഴിഞ്ഞ ദിവസം റെക്കോഡ് വിലക്കാണ് ഉള്ളി വിറ്റുപോയത്. ഒരു ക്വിന്റലിന് 15,000 മുതല്‍ 16,000 രൂപ വരെയായിരുന്നു കഴിഞ്ഞ ദിവസത്തെ മാര്‍ക്കറ്റ് നിരക്ക്. 2013-14 വര്‍ഷത്തിലാണ് ഇതിനു മുമ്പ് ഉള്ളിക്ക് കൂടിയ വില എത്തിയത്. അന്ന് ക്വിന്റലിന് 9000 രൂപ വരെ കര്‍ഷകര്‍ക്ക് ലഭിച്ചിരുന്നു.
Post Your Comments