ബംഗളൂരു: വീണ്ടും കുതിച്ചുയർന്ന് സവാള വില. ബംഗളൂരുവില്‍ ചിലയിടങ്ങളില്‍ സവാളയുടെ വില 200 രൂപ കടന്നു. ബംഗളൂരുവില്‍ ചില കടകളില്‍ സവാളയ്ക്ക് 200 രൂപയും ഒരു ക്വിന്റല്‍ സവാളയ്ക്ക് 5,500നും 14,000നും ഇടയിലാണ് വിലയെന്നും സംസ്ഥാന അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിംഗ് ഓഫീസര്‍ സിദ്ധഗംഗയ്യ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍ പ്രളയത്തെ തുടര്‍ന്നുണ്ടായ കൃഷിനാശമാണ് സവാളയുടെ വില വർധിക്കാൻ കാരണമായത്. വില കൂടിയതിന് പിന്നാലെ കച്ചവടവും കുറഞ്ഞിട്ടുണ്ട്.
Post Your Comments