കൊല്ലത്ത് സ്ത്രീധനം നല്‍കാത്തതിന്റെ പേരില്‍ യുവതിയെയും രണ്ട് വയസ്സുളള പെണ്‍കുഞ്ഞിനേയും വീട്ടിൽ നിന്ന് ഇറക്കിവിട്ടു

കൊല്ലം: കൊല്ലം പുനലൂരിൽ സ്ത്രീധനം നല്‍കാത്തതിന്റെ പേരില്‍ യുവതിയെയും രണ്ട് വയസ്സുളള പെണ്‍കുഞ്ഞിനേയും വീട്ടിൽ നിന്ന് ഇറക്കിവിട്ടു. പുനലൂര്‍ കരവാളൂര്‍ സ്വദേശിനിയാണ് പുനലൂര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃവീട്ടുകാര്‍ നിരന്തരം പീഡിപ്പിച്ചിരുന്നതായി യുവതി പരാതിയില്‍ പറയുന്നു. യുവതിയും കുഞ്ഞും പത്തനാപുരം ഗാന്ധിഭവനില്‍ അഭയം തേടി.

കരവാളൂര്‍ സ്വദേശിയായ സിജി ചന്ദ്രന്‍ മൂന്ന് വര്‍ഷം മുന്‍പാണ് വിദേശത്ത് എഞ്ചിനീയറാണെന്ന് പറഞ്ഞ് യുവതിയെ വിവാഹം ചെയ്യുന്നത്. വിവാഹത്തിന് ശേഷമാണ് ഇയാള്‍ എഞ്ചിനിയറല്ലെന്ന കാര്യം തിരിച്ചറിയുന്നത്. ഇതിന് ശേഷമാണ് സ്ത്രീധനത്തിന്റെ പേരില്‍ വീട്ടുകാര്‍ പീഡനം തുടങ്ങിയതെന്ന് യുവതി പറഞ്ഞു.

ALSO READ: വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം

ഭര്‍ത്താവിന്റെ വീട്ടുകാര്‍ തിരുവനന്തപുരത്തേക്ക് രണ്ട് ദിവസം മുമ്പ് ചികിത്സക്ക് പോകുന്നുവെന്ന് പറഞ്ഞ് പോയി. യുവതിയോടും കുഞ്ഞിനോടും അടുത്ത വീട്ടില്‍ പോയി നില്‍ക്കാനും ആവശ്യപ്പെട്ടു. എന്നാല്‍ പിന്നീട് ഭര്‍ത്താവ് ഫോണിലില്‍ വിളിച്ച് സ്വന്തം വീട്ടിലേക്ക് പോകാന്‍ ആവശ്യപ്പെട്ടുകയായിരുന്നു. സ്വന്തം വീട്ടിലേക്ക് പോകാന്‍ കഴിയാതെ ഇവര്‍ ഒടുവില്‍ ഗാന്ധി ഭവനില്‍ അഭയം തേടുകയായിരുന്നു.

Share
Leave a Comment