രാജ്യത്ത് ഉള്ളിയുടെ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍, തമിഴ്നാട്ടിലെ ഒരു മൊബൈല്‍ ഉടമ തന്റെ സ്മാര്‍ട്ട് ഫോണുകള്‍ വില്‍ക്കാന്‍ വ്യത്യസ്ത ഓഫറുമായി രംഗത്തെത്തി. പട്ടുകോട്ടയിലെ തലയാരി സ്ട്രീറ്റില്‍ സ്ഥിതിചെയ്യുന്ന എസ്ടിആര്‍ മൊബൈല്‍സ് അതിന്റെ പ്രവേശന കവാടത്തില്‍ ഒരു പോസ്റ്റര്‍ പതിച്ചിട്ടുണ്ട്, കടയില്‍ നിന്ന് സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്നവര്‍ക്ക് ഒരു കിലോഗ്രാം ഉള്ളി പൂര്‍ണമായും സൗജന്യമായി നല്‍കും. ഇതാണ് ഇവരുടെ ഓഫര്‍. 8 വര്‍ഷം പഴക്കമുള്ള കടയില്‍ പ്രതിദിനം 2 മൊബൈല്‍ ഫോണുകള്‍ വില്‍ക്കാറുണ്ടായിരുന്നുവെങ്കിലും ‘വ്യത്യസ്തമായ’ ഓഫര്‍ അവതരിപ്പിച്ചതോടെ ഒരു ദിവസം 8 മൊബൈല്‍ ഫോണുകള്‍ വരെ വിറ്റുപോകുന്നുണ്ടെന്ന് ഷോപ്പ് ഉടമ പറയുന്നു. ഒരു കിലോ ഉള്ളിക്ക് 140-180 രൂപയാണ് തമിഴ്നാട്ടില്‍ വില
Post Your Comments