സിനിമയില്‍ നിന്ന് ചെറിയൊരു ഇടവേള എടുക്കുകയാണെന്ന് പൃഥ്വിരാജ്

താന്‍ സിനിമയില്‍ നിന്ന് ചെറിയൊരു ഇടവേള എടുക്കുകയാണെന്ന് നടന്‍ പൃഥ്വിരാജ്. അയ്യപ്പനും കോശിയും എന്ന സച്ചി ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തീകരിച്ച സന്തോഷം പങ്കുവെച്ച് പൃഥ്വിരാജ് ഫെയ്‌സ്ബുക്കിലിട്ട കുറിപ്പാണ് വൈറലാകുന്നത്. താന്‍ സിനിമയില്‍ നിന്ന് ചെറിയൊരു ഇടവേള എടുക്കുകയാണെന്നും എന്നാല്‍ ഇത് പൂര്‍ണമായും സിനിമയെ വിട്ടു നില്‍ക്കല്‍ അല്ല, തന്റെ സ്വപ്ന ചിത്രം ആടുജീവിതത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ക്ക് കൂടി ആയിരിക്കും ഈ ഇടവേള എന്നും പൃഥ്വി കുറിച്ചു. ആടുജീവിതത്തിന് വേണ്ടി പൃഥ്വിരാജ് തടി കുറയ്ക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. താരം ചിലപ്പോള്‍ അതിനുള്ള കഠിന ശ്രമങ്ങളില്‍ ആയിരിക്കാം എന്നതാണ് ആരാധകരുടെ കണ്ടെത്തല്‍. ഇപ്പോള്‍ വളര്‍ത്തുന്ന താടിയും അതിനു വേണ്ടി ആണെന്ന് പൃഥ്വിയുടെ ഭാര്യ സുപ്രിയയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ നിന്നും വ്യക്തമായിരുന്നു.

Share
Leave a Comment