Latest NewsNewsInternational

ജയിലിൽ അച്ഛനെക്കാണാനെത്തിയ എട്ടുവയസുകാരിയെ വിവസ്ത്രയാക്കി പരിശോധിച്ച് പൊലീസുകാരുടെ ക്രൂരത

വെർജിനീയ: ജയിലിൽ പിതാവിനെ കാണാനെത്തിയ എട്ടുവയസുകാരിയെ വിവസ്ത്രയാക്കി പരിശോധിച്ച് പൊലീസ്. വെർജീനിയയിലാണ് സംഭവം. വിവാദമായതോടെ പൊലീസ് അധികൃതർ മാപ്പ് പറഞ്ഞു. അച്ഛന്റെ പെൺസുഹൃത്തിനൊപ്പമാണ് പെൺകുട്ടി ജയിലിലെത്തിയത്.

വസ്ത്രങ്ങൾ അഴിച്ചുള്ള പരിശോധനയ്ക്ക് തയാറായില്ലെങ്കിൽ അച്ഛനെ കാണാൻ കഴിയിലില്ലെന്നു പറഞ്ഞപ്പോൾ അവൾ കരച്ചിൽ തുടങ്ങിയെന്ന് കൂടെയുണ്ടായിരുന്ന സ്ത്രീ പറഞ്ഞു.കുറച്ച് സമയത്തിന് ശേഷം പെൺകുട്ടി അവളുടെ അമ്മയ്ക്ക് ‘അമ്മ, ഞാനിപ്പോൾ ഭ്രാന്തമായ ഒരവസ്ഥയിലാണുള്ളത്. ജയിൽ അധികൃതർ എന്റെ വസ്ത്രങ്ങളെല്ലാം ഊരിമാറ്റി’ എന്ന സന്ദേശമയച്ചു. നിന്റെ പാന്റ്സും അഴിച്ചെടുത്തോ എന്ന് അന്വേഷിച്ചപ്പോൾ ‘അതേ അമ്മേ, എല്ലാ വസ്ത്രങ്ങളും’ എന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെയാണ് സംഭവം പുറംലോകമറിയുന്നത്.

ALSO READ: യുഎഇയില്‍ ബലാത്സംഗ-പീഡന നിയമത്തില്‍ ഭേഗദതി വരുത്തി മന്ത്രാലയം

രണ്ട് വനിത ഉദ്യോഗസ്ഥർ യുവതിയുടെ ദേഹപരിശോധന നടത്തി. കുട്ടിയുടെ ദേഹപരിശോധന നടത്തണമോയെന്ന് ചോദിച്ചപ്പോൾ ആദ്യം വേണ്ടെന്നായിരുന്നു അധികൃതരുടെ മറുപടി.എന്നാൽ ക്യാപ്‌റ്റനുമായി സംസാരിച്ച് മടങ്ങി വന്ന അവർ പെൺകുട്ടിയെ വിവസ്ത്രയാക്കി പരിശോധിക്കുകയായിരുന്നു. സന്ദർശകർ ദേഹപരിശോധനയ്ക്ക് വിധേയരാകാൻ സമ്മതം മൂളിയില്ലെങ്കിൽ തടവറയിൽ കിടയ്ക്കുന്ന അവരുടെ പ്രിയപ്പെട്ടവരെ കാണാൻ അനുവദിക്കില്ല. സംഭവം വിവാദമായതോടെ വെർജീനിയ ഡിപ്പാർട്ട്മെന്റ് ഒഫ് കറക്ഷൻസ് സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button