മുംബൈ: സർക്കാരുണ്ടാക്കാൻ ശരദ് പവാറിന്റെ പിന്തുണയുണ്ടാകുമെന്ന് അജിത് പവാർ പറഞ്ഞിരുന്നുവെന്ന വെളിപ്പെടുത്തലുമായി മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദവേന്ദ്ര ഫഡ്‌നവിസ്. ഇതുകൊണ്ടാണ് തങ്ങള്‍ സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദമുന്നയിച്ചത്. ശിവസേനയുടെയും കോണ്‍ഗ്രസിന്റെയും ഒപ്പം ചേര്‍ന്നാല്‍ സ്ഥിരതയുള്ള സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കില്ലെന്നും ബിജെപി പിന്തുണയുള്ള സ്ഥിരതയാര്‍ന്ന സര്‍ക്കാരാണ് സംസ്ഥാനത്തിന് ആവശ്യമെന്ന് അജിത് പവാര്‍ പറഞ്ഞുവെന്നും ഫഡ്‌നവിസ് കൂട്ടിച്ചേർക്കുന്നു.
ബിജെപി- എന്‍സിപി സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് മുമ്ബ് അജിത് പവാറിനൊപ്പമുള്ള ചില എംഎല്‍എമാര്‍ തന്നോട് സംസാരിച്ചിരുന്നു. അവര്‍ അദ്ദേഹത്തിനുള്ള പിന്തുണ ഉറപ്പ് നല്‍കിയിരുന്നതായും ഫഡ്‌നവിസ് പറയുന്നു. അതേസമയം മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായുള്ള വ്യക്തിബന്ധത്തിന് ഇപ്പോഴും ഉലച്ചില്‍ തട്ടിയിട്ടില്ലെന്നും തങ്ങള്‍ക്കിടയില്‍ മതിലുകള്‍ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments