KeralaLatest NewsNews

‘499 രൂപയ്ക്ക് ഇഷ്ടം പോലെ ബീയറും ബിരിയാണിയും’ പുലിവാലു പിടിച്ച് ഒരു ഹോട്ടല്‍

കോട്ടയം: 499 രൂപയ്ക്ക് ഇഷ്ടം പോലെ ബീയറും ബിരിയാണിയും! കേട്ടാല്‍ ആരുമൊന്ന് പോകാന്‍ തയ്യാറാകും. എന്നാല്‍ ഈ ഓഫറില്‍ പുലിവാലുപിടിച്ചത് കോട്ടയത്തെ ഹോട്ടല്‍ ഇന്ദ്രപ്രസ്ഥയാണ്. പാലക്കാട്ടെ ഇന്ദ്രപ്രസ്ഥ ഹോട്ടലിന്റേതായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതായിരുന്നു ഈ ഓഫര്‍. എന്നാല്‍ ചില വിരുതന്മാര്‍ പാലക്കാട് എന്നതു മാറ്റി കോട്ടയം ഇന്ദ്രപ്രസ്ഥ എന്നാക്കി വ്യാജ സന്ദേശം പ്രചരിപ്പിച്ചു. ഇതോടെ കോട്ടയം നാഗമ്പടത്തെ ഹോട്ടലിലേക്ക് ഫോണ്‍കോളുകളുടെ ബഹളമായിരുന്നു. ഉച്ചയ്ക്ക് 12 മുതല്‍ 3 മണിവരെ പാലക്കാട്ടെ ഹോട്ടലില്‍ ചെന്നാല്‍ 499 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ബീയറും ബിരിയാണിയും എന്നായിരുന്നു പ്രചരണം. ഇതോടെ ഹോട്ടല്‍ ജീവനക്കാര്‍ ശരിക്കും പുലിവാലു പിടിച്ചതുപോലെയായി. ഒട്ടേറെ ആളുകള്‍ നേരിട്ടെത്തി വിവരം തിരക്കി. എന്നാല്‍ ഫോണിലൂടെയും നേരിട്ടും ഇത്തരത്തില്‍ ഒരു ഓഫറും ഇവിടെയില്ലെന്നു പറഞ്ഞു പറഞ്ഞ് ഹോട്ടല്‍ അധികൃതര്‍ മടുത്തു. ഒടുവില്‍ അക്കാര്യം എഴുതി ഹോട്ടലിനു മുന്നില്‍ പതിക്കേണ്ടി വന്നു. അതേസമയം സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചുവെന്നു കാട്ടി ഹോട്ടല്‍ അധികൃതര്‍ നല്‍കിയ പരാതിയില്‍ ഗാന്ധിനഗര്‍ പൊലീസ് കേസെടുത്തു. മദ്യത്തിന്റെ പരസ്യം ചെയ്യലിനെതിരെ അബ്കാരി നിയമമനുസരിച്ച് പാലക്കാട്ടെ ‘ഇന്ദ്രപ്രസ്ഥയ്’ക്കെതിരെ എക്‌സൈസ് വകുപ്പു നേരത്തേ കേസെടുത്തിരുന്നു. തങ്ങളുടെ അറിവോടെയല്ല സമൂഹമാധ്യമങ്ങളില്‍ പരസ്യം പ്രചരിച്ചിട്ടുള്ളതെന്നുള്ള വിശദീകരണത്തോടെ ഈ ഹോട്ടല്‍ ഓഫറില്‍നിന്നു പിന്മാറുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button