കൊച്ചി : സംസ്ഥാനത്തു സ്വർണവില കുറഞ്ഞു തന്നെ. ഇന്ന് വിലയിൽ മാറ്റമില്ല. പവന് 28,120ഉം,ഗ്രാമിന് 3,515 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. കഴിഞ്ഞ ദിവസമാണ് പവന് 280 രൂപയും, ഗ്രാമിന് 35 രൂപയും കുറഞ്ഞത്. തുടർച്ചയായ മൂന്നാം ദിവസമാണ് വില കുറഞ്ഞത്. ആഭ്യന്തര വിപണിയിൽ മൂന്ന് ദിവസം കൊണ്ട് പവന് 520 രൂപ കുറഞ്ഞു.
Also read : ‘499 രൂപയ്ക്ക് ഇഷ്ടം പോലെ ബീയറും ബിരിയാണിയും’ പുലിവാലു പിടിച്ച് ഒരു ഹോട്ടല്‍
ആറാം തീയതി പവന് 80ഉം, ഗ്രാമിന് 10ഉം രൂപയാണ് കുറഞ്ഞു പവന് 28,400 രൂപയും, ഗ്രാമിന് 3,550 രൂപയുമായിരുന്നു വില. അഞ്ചാം തീയതി പവന് 160 രൂപയും,ഗ്രാമിന് 20 രൂപയുമാണ് കുറഞ്ഞത്. ഇതനുസരിച്ച് 28,480ഉം, 3,560 രൂപയുമായിരുന്നു വില.
നാലാം തീയതി സ്വർണ വില കൂടിയിരുന്നു. പവന് 320 രൂപയും, ഗ്രാമിന് 40 രൂപയുമാണ് വർദ്ധിച്ചത്. 28,640 രൂപയിലും, 3,580 രൂപയിലുമാണ് അന്നേ ദിവസം വ്യാപാരം നടന്നത്. ഇത് മൂന്നാഴ്ചയ്ക്കിടയിലെയും, ഈ മാസത്തേയും ഉയർന്ന നിരക്കായിരുന്നു. രണ്ടാം തീയതി പവന് 80 രൂപ കുറഞ്ഞിരുന്നു. പവന് 28,320ഉം, ഗ്രാമിന് 3,540 രൂപയുമായിരുന്നു വില. മൂന്നാം തീയതി വരെ ഈ വിലയിലാണ് വ്യാപാരം നടന്നത്. ഒന്നാം തീയ്യതി പവനു 28,400 രൂപയായിരുന്നു വില.
Post Your Comments