തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ പ്രശസ്തമായ ഹോട്ടലില്‍ നിന്ന് ഭക്ഷ്യ വിഷബാധയേറ്റ് ആറുപേര്‍ ചികിത്സയില്‍. ഹോട്ടലിലെത്തി നഗരസഭാ ആരോഗ്യ വിഭാഗം പരിശോധന നടത്തി. തുടര്‍ന്ന് ഹോട്ടല്‍ അടച്ചുപൂട്ടി. നഗരത്തിലെ പ്രശസ്ത ഹോട്ടലായ ബുഹാരിയാണ് നഗരസഭ പൂട്ടിച്ചത്. ഇവിടെ നിന്ന് ഭക്ഷണം കഴിച്ച ആറു പേര്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റിരുന്നു. ഇതേത്തുടര്‍ന്നാണ് നഗരസഭാ ആരോഗ്യ വിഭാഗം ഹോട്ടലില്‍ പരിശോധനയ്‌ക്കെത്തിയത്. ഭക്ഷ്യവിഷബാധയേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
നേരത്തേ ബുഹാരി ഹോട്ടലില്‍ നിന്ന് വൃത്തി ഹീനമായ ആഹാരം കഴിച്ചവര്‍ ഭക്ഷ്യ വിഷബാധയേറ്റ് ആശുപത്രിയിലായിരുന്നു. ഹോട്ടലില്‍നിന്ന് രാത്രിയില്‍ മട്ടണ്‍ കറി കഴിച്ച പ്രശാന്ത് എസ് പിയ്ക്കായിരുന്നു ഭക്ഷ്യവിഷബാധയേറ്റത്. ഫോട്ടോ സഹിതം സംഭവം ഫെയ്‌സ്ബുക്കില്‍ പ്രശാന്ത് പോസ്റ്റും ചെയ്തിരുന്നു.
Post Your Comments