പ്യോങ്യാങ്: സോഹെയ് ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തില്‍ ഉഗ്ര മിസൈല്‍ പരീക്ഷണത്തിലൂടെ അമേരിക്കയ്ക്ക് വ്യത്യസ്ത ക്രിസ്മസ് സമ്മാനം നൽകിയിരിക്കുകയാണ് ഉത്തര കൊറിയ. അമേരിക്കയ്ക്ക് ഈ വര്‍ഷം ഒരു ക്രിസ്മസ് സമ്മാനം നല്‍കുമെന്ന് ഉത്തര കൊറിയ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. നിലവില്‍ ഇരു രാജ്യങ്ങളും തമ്മില്‍ നടക്കുന്ന ചര്‍ച്ചയുടെ ഫലം പോലെയായിരിക്കും സമ്മാനമെന്നും കെസിഎന്‍എ വ്യക്തമാക്കുന്നു. 2017-ല്‍ ദിനത്തില്‍ യുഎസിനെ ലക്ഷ്യം വെച്ച് ഉത്തര കൊറിയ തൊടുത്ത ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം ഇരു രാജ്യങ്ങളും തമ്മില്‍ ഭിന്നതയ്ക്ക് കാരണമായിരുന്നു.
ഏറെ പ്രാധാന്യമുള്ള പരീക്ഷണമാണ് നടന്നതെന്നും പരീക്ഷണം വിജയകരമായിരുന്നുവെന്നും വാര്‍ത്താ ഏജന്‍സിയായ കെസിഎന്‍എ അറിയിച്ചു. പരീക്ഷണം സമീപ ഭാവിയില്‍ ഉത്തരകൊറിയയുടെ തന്ത്രപ്രധാനമേഖലകളില്‍ മാറ്റങ്ങളുണ്ടാക്കുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
ALSO READ: ജയിലിൽ അച്ഛനെക്കാണാനെത്തിയ എട്ടുവയസുകാരിയെ വിവസ്ത്രയാക്കി പരിശോധിച്ച് പൊലീസുകാരുടെ ക്രൂരത
അമേരിക്ക സൈനിക ശക്തിയെ ആശ്രയിക്കുകയാണെങ്കില്‍ തിരിച്ചടി ഉണ്ടാകുമെന്നും കഴിഞ്ഞ ദിവസം കിങ്‌ജോങ് ഉന്‍ വ്യക്തമാക്കിയിരുന്നു. അതേസമയം അമേരിക്കയുമായി ആണവ നിര്‍വ്യാപനവുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ഉത്തര കൊറിയന്‍ അംബാസഡര്‍ അറിയിച്ചു. ഡിസംബറില്‍ കരാര്‍ അവസാനിക്കുന്നതോടെ ആണവ വിഷയത്തിലുള്ള ചര്‍ച്ച എന്നന്നേക്കുമായി അവസാനിക്കുമെന്നും അംബാസഡര്‍ അറിയിച്ചു.
Post Your Comments