ന്യൂ ഡൽഹി : ലഗ്ഗേജ് നിർമാണക്കമ്പനിയിൽ ഉണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 43 ആയി. റാണി ഝാൻസി റോഡിലെ അനാജ് മണ്ഡി എന്നയിടത്താണ് പുലർച്ചെ അഞ്ച് മണിക്കാണ് ഡൽഹിയെ നടുക്കിയ തീപിടിത്തമുണ്ടായത്. മരിച്ചവരിൽ ഏറെയും ഫാക്ടറിയിൽ കിടന്നുറങ്ങുകയായിരുന്ന തൊഴിലാളികളാണ്. ബാഗ് നിർമ്മാണക്കമ്പനിയുടെ വർക്ക് ഷോപ്പിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമികവിവരം. ഫാക്ടറിക്ക് അകത്ത് തീപിടിത്തമുണ്ടായപ്പോൾ ഏതാണ്ട് 50 പേർ കിടന്നുറങ്ങുന്നുണ്ടായിരുന്നു എന്നാണ് വിവരം. വായുസഞ്ചാരമില്ലാത്ത ഫാക്ടറിയിൽ തീ പെട്ടെന്ന് ആളിപ്പടർന്നു. ആളുകൾ നിലവിളിച്ച് പുറത്തേക്ക് ഓടാൻ ശ്രമിച്ചു. വിവരമറിഞ്ഞു ഫയർ എഞ്ചിനുകൾ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
#Delhi: A team of National Disaster Response Force (NDRF) arrives at the incident spot. 43 people have lost their lives in the fire incident. https://t.co/jmmh95PvpM pic.twitter.com/SeG3g618E8
— ANI (@ANI) December 8, 2019
Prime Minister Narendra Modi: The fire in Delhi’s Anaj Mandi on Rani Jhansi Road is extremely horrific. My thoughts are with those who lost their loved ones. Wishing the injured a quick recovery. Authorities are providing all possible assistance at the site of the tragedy. pic.twitter.com/gK4z7nTJI5
— ANI (@ANI) December 8, 2019
64ഓളം പേരെ രക്ഷപെടുത്തി. സമീപത്തുള്ള ആര്‍എംഎല്‍, ലോക്‌നായക്, ഹിന്ദു റാവു ആശുപത്രികളിലേക്ക് മാറ്റി.പലരും ആശുപത്രിയില്‍ വെച്ചാണ് മരണപ്പെട്ടത്. പുക ശ്വസിച്ചാണ് മിക്ക മരണങ്ങളും സംഭവിച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 21 ഓളം പേരുടെ നില ഗുരുതരമെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. എൻഡിആർഎഫിന്‍റെ സംഘവും രക്ഷാപ്രവർത്തനത്തിന് എത്തിയിട്ടുണ്ട്. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടുത്തതിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ഡല്‍ഹി പോലീസ് അന്വേഷണം തുടങ്ങി.
Delhi CM Arvind Kejriwal on #delhifire, " Rescue operations are going on. Injured are being taken to hospitals". pic.twitter.com/byP7cjXLtw
— ANI (@ANI) December 8, 2019
Also read : ബിജെപി എംപിയെ ജീവനോടെ കത്തിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ഭീഷണി മുഴക്കി
സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനമറിയിച്ചു. തീപിടിത്തത്തില്‍ 43 പേര് മരിച്ച സംഭവം അങ്ങേയറ്റം ഭയാനകമാണ്. തന്റെ പ്രാര്‍ഥന മരിച്ചവരുടെ കുടുംബങ്ങളോടൊപ്പമാണ്. പരിക്കേറ്റവർക്ക് പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും സാധ്യമായ എല്ലാ സഹായങ്ങളും നല്കാന് അധികാരികള്‍ക്ക് നിര്‍ദേശം നല്‍കിയതായും പ്രധാനമന്ത്രി ട്വിറ്ററിലൂടെ പറഞ്ഞു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ സ്ഥലത്ത് എത്തി സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തി. മജസ്റ്റീരിയല്‍ അന്വേഷണത്തിന് ഡൽഹി സർക്കാർ ഉത്തരവിട്ടു, മരിച്ചവരുടെ കുടുംബാങ്ങള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും. പരിക്കേറ്റവര്‍ക്ക് 1 ലക്ഷം രൂപ നല്‍കുവാനും ചികിത്സ ചെലവ് ഏറ്റെടുക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.
Post Your Comments