ന്യൂഡൽഹി: പൗരത്വ ഭേദഗതി ബിൽ നാളെ ലോക്‌സഭയിൽ അവതരിപ്പിക്കും. ഇന്ത്യൻ നാഷണൽ കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ എതിർപ്പുമായി രംഗത്ത് വരുമെന്ന് അറിയിച്ചിട്ടുണ്ട്. ലോക്‌സഭയുടെ നടുത്തളത്തിലിറങ്ങി സ്മൃതി ഇറാനിക്കെതിരായി പ്രതിഷേധിച്ച കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എംപിമാരായ ഡീൻ കുര്യാക്കോസിനെയും, ടിഎൻ പ്രതാപനെയും സസ്‌പെൻഡ് ചെയ്യാനുള്ള പ്രമേയവും നാളെ നാളെ ലോക്‌സഭ പരിഗണിക്കും.
സസ്‌പെൻഷൻ നടപടിയുടെ ഭാഗമായി ബിജെപിയും എംപിമാർക്ക് വിപ്പ് നൽകി. ബിജെപി നിർണായക നീക്കം നടത്തിയതോടെ തിങ്കളാഴ്ച സഭയിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് കോൺഗ്രസും എംപിമാർക്ക് വിപ്പ് നൽകിയിട്ടുണ്ട്. ഈ സഭാ സമ്മേളനത്തിൽ രണ്ടാം തവണയാണ് കേരളത്തിലെ എംപിമാർക്കെതിരെ നടപടി ഉണ്ടാവുന്നത്.
Post Your Comments