Latest NewsKeralaNattuvarthaNews

എടിഎമ്മില്‍ കവര്‍ച്ചാശ്രമം : സംഭവം തൃശ്ശൂരിൽ

ചാലക്കുടി: എടിഎം കുത്തിത്തുറന്ന് പണം മോഷ്ടിക്കാന്‍  ശ്രമം. തൃശൂര്‍ ചാലക്കുടി സൗത്ത് ജംഗ്ഷനില്‍ ആക്സിസ് ബാങ്കിന്‍റെ എടിഎമ്മിലാണ് കവർച്ച ശ്രമം നടന്നത്. ചാലക്കുടി ദേശീയപാതയ്ക്ക് സമീപമുള്ള എടിഎമ്മില്‍ അര്‍ദ്ധരാത്രിയോടെയാണ് കവര്‍ച്ചാശ്രമമുണ്ടായത്. എടിഎം കൗണ്ടറിനകത്ത് കയറിയ മോഷ്ടാക്കള്‍ക്ക് എടിഎമിന്റെ പണം അടങ്ങിയ ഭാഗം തുറക്കാൻ ഇവര്‍ക്ക് സാധിച്ചില്ല. അഞ്ച് ലക്ഷത്തോളം രൂപ എടിഎമ്മിലുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.

Also read : കൊല്ലത്ത് സ്ത്രീധനം നല്‍കാത്തതിന്റെ പേരില്‍ യുവതിയെയും രണ്ട് വയസ്സുളള പെണ്‍കുഞ്ഞിനേയും വീട്ടിൽ നിന്ന് ഇറക്കിവിട്ടു

സിസിടിവി ക്യാമറകളും കാവല്‍ക്കാരനും ഉണ്ടായിരുന്നില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പരിസരത്തുളള കടകളിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കും. ചെറിയ ഇടവേളയ്ക്ക് ശേഷം തൃശൂര്‍ ജില്ലയില്‍ എടിഎം കവര്‍ച്ചാശ്രമങ്ങള്‍ വീണ്ടും സജീവമാകുന്നതിന്‍റെ സൂചനയാണിത്. കൊണ്ടാഴിയിൽ കഴിഞ്ഞയാഴ്ച എടിഎം കവര്‍ച്ചാശ്രമം നടന്നിരുന്നുവെന്നും, മാസങ്ങള്‍ക്ക് മുമ്പ് കൊരട്ടിയിലെ എടിഎം കൊള്ളയടിച്ചതായും റിപ്പോർട്ടുകളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button