ആഗ്ര•ത്തർപ്രദേശിലെ ചിത്രകൂട് ജില്ലയിലെ ഒരു ഗ്രാമ വിവാഹ ചടങ്ങില്‍ നൃത്തം അവസാനിപ്പിച്ചതിന് 27 കാരിയായ നർത്തകിയെ വെടിവച്ച സംഭവത്തില്‍, ആറ് ദിവസത്തിന് ശേഷം ഒരു പ്രാദേശിക ഗ്രാമപ്രധാനിയെയും ബന്ധുവിനെയും പോലീസ് അറസ്റ്റ് ചെയ്തു. വെടിവയ്പിന്റെ വീഡിയോ ക്ലിപ്പ് വ്യാപകമായി പ്രചരിച്ചിരുന്നു.
തിക്ര ഗ്രാമത്തിലെ 45 കാരനായ ഗ്രാമപ്രധാൻ സുധീർ സിംഗ്, 50 കാരനായ ബന്ധു ഫൂൾ സിംഗ് എന്നിവരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 212 (കുറ്റവാളിയെ പാർപ്പിക്കൽ), 307 (കൊലപാതകശ്രമം) എന്നീ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ് ചെയ്തത്.
നവംബർ 30 ന് സുധീർ സിംഗ് മകളുടെ വിവാഹത്തിനായി ഒരു ഓർക്കസ്ട്രയെ ഏര്‍പ്പാടാക്കിയിരുന്നു. അവിടെ ഒരു കൂട്ടം യുവതികള്‍ സ്റ്റേജിൽ പ്രകടനം നടത്തിയിരുന്നു. ഇതിനിടെ, ക്ഷീണിതയായപ്പോള്‍ നൃത്തം അല്പനേരം നിര്‍ത്തി വച്ചു. ഈ സമയമാണ് ഫൂള്‍ സിംഗ് വെടിയുതിര്‍ത്തത്. വെടിവേപ്പില് തടിയെല്ലിന് പരിക്കേറ്റ ഹീനദേവി ആശുപത്രിയില്‍ ചികിത്സയിലാണ്.
മദ്യലഹരിയിലായിരുന്ന ആളാണ് വെടിവച്ചത്. നൃത്തം അവസാനിപ്പിച്ചാൽ വെടിവയ്ക്കുമെന്ന് ഇയാൾ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. മറ്റൊരാൾ വെടിവയ്ക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
പെട്ടെന്ന് യുവതി വെടിയേറ്റ് നിലത്തുവീണു. സംഭവ സമയം വേദിയിലുണ്ടായിരുന്ന വധുവിന്റെ അമ്മാവൻമാരായ മിതിലേഷിനും അഖിലേഷിനും വെടിവയ്പിൽ പരിക്കേറ്റു. ആൾക്കൂട്ടം ഉടൻ തന്നെ അക്രമിയെ പിടികൂടി. എന്നാൽ മറ്റൊരാൾ രംഗത്തെത്തി ആൾക്കൂട്ടത്തിൽനിന്ന് ഇയാളെ രക്ഷപെടുത്തി ജീപ്പിൽ കയറ്റിവിട്ടു.
Post Your Comments