മാള : വിവാഹവേദിയില്‍ ഫോട്ടോയെടുക്കാന്‍ വൈകിയതിന് ഫോട്ടോഗ്രാഫറെ മര്‍ദിക്കുകയും കാര്‍ ഇടിച്ചുതകര്‍ക്കുകയും ചെയ്ത കേസിലെ പ്രതികളെ പോലീസ് അറസ്റ്റുചെയ്തു. അഷ്ടമിച്ചിറ മാരേക്കാട് കളപ്പുരയ്ക്കല്‍ ബിജു(42), കോള്‍ക്കുന്ന് കണ്ണന്‍കാട്ടില്‍ ശരത്ത്(30), പഴൂക്കര അണ്ണല്ലൂര്‍ തോട്ടത്തില്‍ അനില്‍(29) എന്നിവരാണ് അറസ്റ്റിലായത്. ചാലക്കുടി ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡു ചെയ്തു. ബിജുവാണ് ഒന്നാംപ്രതി.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. വിവാഹവേദിയില്‍ ഫോട്ടോയെടുക്കാനെത്തിയ ബിജുവിനോടും ഭാര്യയോടും ഒരുമിനിറ്റ് കാത്തുനില്‍ക്കാന്‍ ഫോട്ടോഗ്രാഫര്‍ പറഞ്ഞതാണ് പ്രകോപനത്തനിടയാക്കിയത്.
അതേസമയം , കേസ് ഒത്തുതീര്‍ക്കാന്‍ പരാതിക്കാരനും പ്രതികളും തമ്മില്‍ നടത്തിയ നീക്കം കോടതിയില്‍ പാളി. പ്രതികളെ ചാലക്കുടി കോടതിയില്‍ പോലീസ് ഹാജരാക്കിയപ്പോള്‍ ഫോട്ടോഗ്രാഫര്‍ പരാതിയില്‍നിന്നു പിന്മാറുന്നതായി അറിയിച്ചെങ്കിലും കോടതി പ്രതികളെ റിമാന്‍ഡു ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു. പ്രതികളെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍ പ്രതിഷേധവുമായി രംഗത്തുണ്ടായിരുന്നു. സംസ്ഥാന നേതാക്കള്‍ പങ്കെടുത്ത പ്രതിഷേധയോഗവും മാളയില്‍ നടന്നു. എന്നാല്‍ വധശ്രമത്തിന് കേസെടുത്തതോടെ ഒത്തുതീര്‍പ്പിനായി പരാതിക്കാര്‍ എസ്.എച്ച്.ഒ. കെ.കെ. ഭൂപേഷിനെ സമീപിച്ചെങ്കിലും പോലീസ് വഴങ്ങിയില്ല.
Post Your Comments