ദുബായ് : വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. കണ്ണൂർ പെരിന്തട്ട സ്വദേശിയും, അബുദാബി നെക്സസ് ഇൻഷുറൻസ് ബ്രോക്കേഴ്സിൽ കൺസൽറ്റന്റുമായിരുന്ന രാജേഷ് ബാബു നീലമന (40)യാണ് മരിച്ചത്. ദുബായ്– അബുദാബി റോഡില്‍ വ്യാഴം വൈകിട്ട് 4നായിരുന്നു അപകടം.
Also read : സ്കൂട്ടറിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന 10 വയസ്സുകാരന് പിക്കപ്പ് വാനിടിച്ച് മരിച്ചു
അബുദാബിയിൽ നിന്നു ദുബായിലേക്കു പോകവേ അതിവേഗ പാതയിൽ മുന്നിലുള്ള വാഹനവുമായി കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തിൽ പിറകോട്ട് നീങ്ങിയ വാഹനം തൊട്ടുപിന്നിലുള്ള വാഹനവുമായും കൂട്ടിമുട്ടി പൂർണമായും തകരുകയും രാജേഷ് തൽക്ഷണം മരിക്കുകയുമായിരുന്നു. സംസ്കാരം പിന്നീട് നാട്ടിൽ. ഭാര്യ: അഖില. മക്കൾ: ഭദ്ര, ഭവ്യ.
Post Your Comments