ന്യൂഡല്‍ഹി: വിദേശയാത്ര കഴിഞ്ഞെത്തിയിട്ടും രാഹുല്‍ഗാന്ധി ലോക്‌സഭയിൽ എത്താത്തതിൽ അതൃപ്‌തി പ്രകടിപ്പിച്ച് നേതാക്കൾ. സ്‌ത്രീസുരക്ഷ, പൊതുമേഖലാ സ്ഥാപനങ്ങളുടെ വില്‍പ്പന തുടങ്ങിയ വിഷയങ്ങളില്‍ പാര്‍ലമെന്റില്‍ പ്രതിഷേധം ശക്തമായിരിക്കുമ്പോഴാണ് രാഹുലിന്റെ സാന്നിധ്യം ലോക്‌സഭയിൽ ഇല്ലാത്തത്. അതേസമയം വയനാട് എംപിയായ രാഹുല്‍ മൂന്നുദിവസത്തെ മണ്ഡലപര്യടനത്തിലാണ്.
Read also: രാഹുല്‍ ഗാന്ധിയുടെ പ്രസംഗം തര്‍ജമ ചെയ്‌ത് താരമായി പ്ലസ് ടു വിദ്യാർത്ഥിനി
മഹാരാഷ്‌ട്ര, ഹരിയാന തെരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തിനുശേഷമുള്ള സര്‍ക്കാര്‍ രൂപീകരണ ശ്രമങ്ങള്‍ക്കിടെയാണ് രാഹുല്‍ വിദേശയാത്രയ്ക്ക് പോയത്. രൂക്ഷമായ കാര്‍ഷിക പ്രതിസന്ധിക്കെതിരെ കോണ്‍ഗ്രസ് പ്രഖ്യാപിച്ച പത്തുദിന പ്രതിഷേധം ഇതോടെ രണ്ട് തവണ മാറ്റിവെക്കേണ്ടി വന്നു. രാഹുലിന്റെ അസാന്നിധ്യം ചൂണ്ടിക്കാട്ടി ലോക്‌സഭ സ്‌പീക്കര്‍ ഓം ബിര്‍ള പരിഹസിച്ചു. രാഹുലിന് ഒരു ചോദ്യം ചോദിക്കാന്‍ അവസരം നല്‍കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് ഓം ബിര്‍ള പറഞ്ഞു. ശൂന്യവേളയില്‍ രാഹുലിന്റെ ചോദ്യത്തിന് അവസരം എത്തിയപ്പോഴായിരുന്നു സ്‌പീക്കറുടെ പരിഹാസം.
Post Your Comments