തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിദേശപര്യടനം കൊണ്ട് കേരളത്തിന് ഒരു നേട്ടവുമില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോടികളുടെ നിക്ഷേപ സാധ്യതകളുടെ സന്നദ്ധത സംബന്ധിച്ച പട്ടിക വിശദീകരിക്കാന്‍ മാത്രമായി മുഖ്യമന്ത്രിയും കൂട്ടരും വിദേശപര്യടനം നടത്തേണ്ടതില്ലായിരുന്നുവെന്നും നാടിന്റെ താല്‍പര്യം ബലികഴിക്കുന്ന കമ്പനികളുടെ നിക്ഷേപം കൊണ്ടുവരുന്നതിനാണോ കോടികള്‍ ചെലവാക്കി വിദേശപര്യടനം നടത്തിയതെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. 200 കോടി രൂപ നിക്ഷേപം നടത്താന്‍ താല്‍പര്യം പ്രകടിപ്പിച്ചെന്ന് അറിയിച്ച നീറ്റ ജലാറ്റിന്‍ കമ്പനിയുടെ പരിസ്ഥിതി മലിനീകരണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കാതിക്കുടത്തെ ജനങ്ങള്‍ നടത്തുന്ന സമരം മുഖ്യമന്ത്രിക്ക് ഓര്‍മയുണ്ടോയെന്നും മുഖ്യമന്ത്രി ഭീരുവിനെപ്പോലെയാണ് പെരുമാറുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments