Latest NewsKeralaNews

ബാധ ഒഴിപ്പിച്ചു തരാമെന്നു പറഞ്ഞ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിയ്ക്കാന്‍ ശ്രമിച്ചു : തൃശൂര്‍ സ്വദേശിയായ യുവാവ് ഒളിവില്‍

തിരുവനന്തപുരം : ബാധ ഒഴിപ്പിച്ചു തരാമെന്നു പറഞ്ഞ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിയ്ക്കാന്‍ ശ്രമിച്ച സംഭവത്തില്‍ തൃശൂര്‍ സ്വദേശിയായ യുവാവ് ഒളിവില്‍. തിരുവനന്തപുരം കണ്ണമ്മൂലയിലാണ് സംഭവം. ബാധ ഒഴിപ്പിക്കലിന്റെ പേരില്‍ പതിനാലുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി ഉയര്‍ന്നിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് മന്ത്രവാദിയായ തൃശൂര്‍ സ്വദേശി ബിനിഷ് ശര്‍മക്കെതിരെ പൊലീസ് കേസെടുത്തു. പെണ്‍കുട്ടിയുടെയും ബന്ധുക്കളുടെയും പരാതിയില്‍ തിരുവല്ലം പൊലീസാണ് ആദ്യം കേസെടുത്തത്.

Read Also : ഉന്നാവ് യുവതിയുടെ മരണം : പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നാവശ്യം ശക്തം : പ്രതിഷേധം കത്തുന്നു

തുടര്‍ന്ന് സംഭവം നടന്ന മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷന്‍ പരിധിയിലേക്ക് കേസ് മാറ്റുകയായിരുന്നു. ബാധയൊഴിപ്പിക്കാനെന്ന പേരില്‍ പെണ്‍കുട്ടിയെ മുറിയില്‍ പ്രവേശിപ്പിച്ച ശേഷം പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി.

പ്രതി ബിനിഷ് ഒളിവിലാണ്. മൊബൈല്‍ കോളുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണെന്നും പ്രതിയെ ഉടന്‍ പിടികൂടുമെന്നും മെഡിക്കല്‍ കോളജ് പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button