പാലക്കാട്: സംസ്ഥാനത്ത് കെട്ടിക്കിടക്കുന്ന പെറ്റിക്കേസുകള്‍ പിന്‍വലിക്കാനുള്ള നീക്കവുമായി കേരള പോലീസ്. പെറ്റി കേസുകള്‍ പിന്‍വലിക്കുന്നതിനായി ബന്ധപ്പെട്ട് കോടതികളുടെ അനുമതി തേടുമെന്ന് അധികൃതര്‍ അറിയിച്ചു. ഇത് സംബന്ധിച്ച് ജില്ലാ പോലീസ് മേധാവികള്‍ക്ക് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റ നിര്‍ദ്ദേശം നല്‍കി.
പെറ്റി കേസുകള്‍ കെട്ടിക്കിടക്കുന്നത് സംബന്ധിച്ച് വൈകാതെ തന്നെ വ്യക്തമായ തീരുമാനമെടുക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സംസ്ഥാന പോലീസ് മേധാവിയുടെ നടപടി. തീര്‍പ്പാകാതെ കിടക്കുന്ന പെറ്റി കേസുകളില്‍ എത്രയും പെട്ടെന്ന് തന്നെ ബന്ധപ്പെട്ട സര്‍ക്കാര്‍ അഭിഭാഷകരുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചത്.
പോലീസ് സ്‌റ്റേഷനില്‍ പെറ്റിക്കേസുകളില്‍ മിക്കപ്പോഴും ലഭിക്കുക വ്യാജ മേല്‍വിലാസങ്ങള്‍ ആയിരിക്കും. പലപ്പോഴും കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം പിന്നീട് പോലീസുകാര്‍ക്ക് കുറ്റക്കാരെ കാണാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. കേസ് കോടതിയില്‍ ആയതിനാല്‍ തുടര്‍ നടപടികളുമായി മുന്നോട്ട് പോകാന്‍ പോലീസ് നിര്‍ബന്ധിതരാകും. ഇത്തരം സാഹചര്യത്തില്‍ കേസുകള്‍ ലോംഗ് പെന്റിംഗ് കേസുകളാക്കി മാറ്റുകയാണ് നിലവില്‍ പോലീസ് ചെയ്യാറ്.
Post Your Comments