KeralaLatest NewsNews

വെള്ളം ചോദിച്ചെത്തി പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയിലായി

കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ സ്‌കൂള്‍ വിട്ടുവന്ന എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയെ വീട്ടില്‍ കയറി പീഡിപ്പിച്ച സംഭവത്തിൽ പ്രതിയെ പോലീസ് പിടികൂടി. കാഞ്ഞിരപ്പള്ളി കരിമ്പുകയം സ്വദേശി അരുണ്‍  സുരേഷാണ് പിടിയിലായത്. ഇന്നലെയാണ് സംഭവം നടന്നത്. വെള്ളം ചോദിച്ച്‌ വീട്ടില്‍ എത്തിയ പ്രതി പെണ്‍കുട്ടി വെള്ളം എടുക്കാന്‍ അകത്തേക്ക് പോയപ്പോള്‍ ഇയാള്‍ അതിക്രമിച്ച്‌ കയറുകയും പീഡിപ്പിക്കുകയുമായിരുന്നു.

Read also: ഉന്നാവോയിൽ മാത്രമല്ല, മഞ്ചേരിയിൽ നടന്നതും സമാന സംഭവം, പത്താം ക്ലാസുകാരിയെ പീഡിപ്പിച്ചത് പ്രാദേശിക രാഷ്ട്രീയ പ്രവർത്തകൻ ഉൾപ്പെടെ നാലുപേർ: ജാമ്യാപേക്ഷ തള്ളിയതോടെ പുറത്തു വരുന്നത് സെക്സ് മാഫിയയുടെ ക്രൂര വിനോദങ്ങൾ

പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം പ്രതി വീട്ടില്‍ നിന്നും ഇറങ്ങി ഓടി. ഉടന്‍ തന്നെ കുട്ടി മാതാപിതാക്കളെ ഫോണ്‍ വിളിക്കുകയും കാര്യം പറയുകയും ചെയ്‌തു. ഉടന്‍ തന്നെ വീട്ടുകാര്‍ പോലീസിൽ അറിയിക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button