
ന്യൂയോര്‍ക്ക്: അമേരിക്കയിലെ നാവികസേന കേന്ദ്രത്തില്‍ വെടിവെപ്പ്. വെടിവെപ്പിൽ അക്രമി ഉൾപ്പെടെ നാല് പേര്‍ കൊല്ലപ്പെട്ടു. ഫ്ലോറിഡ പെൻസകോളയിലെ നാവികസേന കേന്ദ്രത്തിലാണ് വെടിവെപ്പ് നടന്നത്. നാവിക ബേസിൽ പരിശീലനത്തിലുണ്ടായിരുന്ന മുഹമ്മദ് സയദ് അൽഷമ്റാനി എന്ന സൗദി സൈനികാംഗമാണ് വെടിയുതിര്‍ത്തത്. ഇയാളെ അമേരിക്കൻ സുരക്ഷ ഉദ്യോഗസ്ഥർ വെടിവച്ചുകൊലപ്പെടുത്തി. ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
ALSO READ: മരിച്ച സ്ത്രീയുടെ മാറിടം തലോടി പോലിസ് ഉദ്യോഗസ്ഥൻ : അന്വേഷണം പ്രഖ്യാപിച്ചു
കഴിഞ്ഞ ബുധനാഴ്ച പേൾ ഹാർബറിലുണ്ടായ വെടിവെപ്പില്‍ അക്രമി ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു. ഈ ആഴ്ചയിൽ അമേരിക്കയിലുണ്ടാകുന്ന രണ്ടാമത്തെ വെടിവെപ്പാണ് ഇത്.
Post Your Comments