Latest News

തടി കുറയ്ക്കണോ; ഏലയ്ക്കാ വെള്ളം പതിവാക്കിയാല്‍ മതി

ദിവസവും അതിരാവിലെ ഏലക്കാ വെള്ളം കുടിക്കുന്നത് വഴി നിങ്ങളുടെ ശരീരത്തിന്റെ മെറ്റബോളിസം നിയന്ത്രണത്തിലാക്കാന്‍ സാധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ദഹനപ്രക്രിയയെ എളുപ്പത്തില്‍ ആക്കുകയും അതോടൊപ്പം ആമാശയത്തിലെ ഗ്യാസ് ട്രബിള്‍ പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്തുകൊണ്ട് മികച്ച ഉപാപചയ പ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്യും.

ദഹനപ്രക്രിയ ഫലപ്രദമായി നടക്കാത്തതാണ് പലപ്പോഴും ശരീരവണ്ണം കൂടാന്‍ കാരണമാകുന്നത്. ആമാശയത്തിലെ ആരോഗ്യപ്രശ്‌നങ്ങളെ എല്ലാം ഒഴിവാക്കാന്‍ സഹായിക്കുന്ന ഏലയ്ക്ക ദഹനത്തെ മികവുറ്റതാക്കി മാറ്റുന്നു. നല്ല ദഹനം നടക്കുന്നത് വഴി ഉപാചയയെ പ്രക്രിയ മികച്ചതാകുകയും അത് വഴി ശരീര ഭാരം കുറയുകയും ചെയ്യുന്നു.

ഏലയ്ക്കില്‍ അടങ്ങിയിരിക്കുന്ന പോഷക ഗുണങ്ങള്‍ ശരീരത്തിലെ കൊഴുപ്പിനെ കുറയ്ക്കുന്ന ഒന്നാണ്. LDL കൊളസ്‌ട്രോള്‍, ട്രൈഗ്ലിസെര്‍ഡുകള്‍ തുടങ്ങിയ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നതിന് ഏലക്ക ഫലപ്രദമാണ്. എങ്കിലും, ഏലയ്ക്ക നല്ല കൊളസ്‌ട്രോള്‍ ആയ HDL ന്റെ അളവും ചെറിയ തോതില്‍ കുറയ്ക്കാന്‍ സാധ്യതയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button