UAELatest NewsNewsGulf

ഷാര്‍ജയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കി

ഷാര്‍ജ•ഷാര്‍ജയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കെട്ടിടത്തിന്റെ 10 ാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി. വെള്ളിയാഴ്ച രാത്രി മെയ്‌സലൂൺ പ്രദേശത്തെ കെട്ടിടത്തിന്റെ മുകില്‍ നിന്നാണ് 15 കാരിയായ ഇന്ത്യന്‍ കൗമാരക്കാരിചാടിയതെന്ന് ഷാർജ പോലീസ് സ്ഥിരീകരിച്ചു.

രാത്രി പത്ത് മണിയോടെയാണ് സംഭവം നടന്നതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. രാവിലെ 11 മണിയോടെ കുവൈറ്റ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പിന്നീട് ഫോറൻസിക് ലബോറട്ടറിയിലേക്ക് മാറ്റി. പെൺകുട്ടിയുടെ മാതാപിതാക്കൾ ഇപ്പോൾ അൽ ഗർബ് പോലീസ് കസ്റ്റഡിയിലാണ്.

ഷാർജയിലെ ഒരു ഇന്ത്യൻ സിലബസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് പെണ്‍കുട്ടി. സ്‌കൂൾ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, മാതാപിതാക്കൾളുടെ ഏക കുട്ടിയായിരുന്നു.

കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button