
കൊല്ലം: അച്ഛനില്ലാത്ത ചില ആളുകള്‍ നവമാധ്യമങ്ങളില്‍ പലതും എഴുതി വിടാറുണ്ടെന്നും അതു കാര്യമാക്കേണ്ടതില്ലെന്നും വ്യക്തമാക്കി ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാര്‍ വെള്ളാപ്പള്ളി. നില്‍ക്കുന്നിടത്ത് ഉറച്ചു നില്‍ക്കുക എന്ന നിലപാടു തന്നെയാണ് തങ്ങൾക്കുള്ളതെന്നും ബിഡിജെഎസ് എന്‍ഡിഎ വിടുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും എന്‍ഡിഎയ്‌ക്കൊപ്പം ശക്തമായി നിലകൊള്ളുമെന്നും തുഷാര്‍ പറയുകയുണ്ടായി.
ബിഡിജെഎസിനെ ജാതി രാഷ്ട്രീയ പാര്‍ട്ടിയായി ചിത്രീകരിക്കാന്‍ ഇടതു വലതു പാര്‍ട്ടികള്‍ ശ്രമിച്ചു. വോട്ടു ബാങ്ക് രാഷ്ട്രീയം മാത്രം ലക്ഷ്യമാക്കി അവര്‍ നടത്തിയ പ്രചാരണമാണത്. ഇപ്പോള്‍ ഇടതു വലതു പാര്‍ട്ടികള്‍ ജാതി അടിസ്ഥാനമാക്കിയാണു സ്ഥാനാര്‍ഥികളെപ്പോലും തീരുമാനിക്കുന്നതെന്നും തുഷാർ വ്യക്തമാക്കി.
Post Your Comments